Youth Movement | എസ്‌വൈഎസ് കേരള യുവജന സമ്മേളനം: പ്ലാറ്റിനം സഫർ പ്രചാരണം തുടങ്ങി
● വെള്ളിയാഴ്ച ദക്ഷിണ മേഖല ഏഴ് കേന്ദ്രങ്ങളിലും ഉത്തര മേഖല 6 കേന്ദ്രങ്ങളിലും പര്യടനം നടത്തും.
● 16 കേന്ദ്രങ്ങളിൽ പ്രചാരണവും പ്രവർത്തനങ്ങളും നടക്കും.
● കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ സ്വീകരണവും റാലികളും സംഘടിപ്പിക്കും.
കാസർകോട്: (KasargodVartha) എസ്‌വൈഎസ് കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ പ്രയാണം തുടങ്ങി. തളങ്കരയിൽ നിന്ന് ആരംഭിച്ച ഈ യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
ഉത്തര മേഖലയും ദക്ഷിണ മേഖലയുമായി വേർതിരിച്ച് നടത്തുന്ന ഈ യാത്ര, ദക്ഷിണ മേഖല ഏഴ് കേന്ദ്രങ്ങളിലും ഉത്തര മേഖല ആറ് കേന്ദ്രങ്ങളിലും പര്യടനം നടത്തും.
ഉത്തര മേഖല, ചൗക്കി, ഉളിയത്തടുക്ക, ചെർക്കള, നെല്ലിക്കട്ട എന്നീ കേന്ദ്രങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം രാത്രി 7.30ന് സീതാംഗോളിയിൽ സമാപിക്കും.
ദക്ഷിണ മേഖല ബോവിക്കാനം, നാട്ടക്കൽ, മുള്ളേരിയ, ദേലംപാടിഎന്നീ കേന്ദ്രങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് അടൂരിലെത്തും, 5.3ന് മരുതടുക്കത്തും, 6.30 ചുള്ളിക്കരയിലും സ്വീകരണം നൽകും. രാത്രി 7.30ന് ബന്തടുക്കയിൽ സമാപിക്കും. ഓരോ കേന്ദ്രങ്ങളിലും സർക്കിൾ തലത്തിൽ കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ സ്വീകരണവും റാലിയും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ജാഥ നായകരായ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിക്കും ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂരിനും പതാക കൈമാറി. ഉത്തര മേഖലയും, ദക്ഷിണ മേഖലയും തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഈ സിയാറത്തിന് നേതൃത്വം നൽകി. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ ഉദ്ഘാടന സംഗമത്തിൽ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കരീം ദർബാർകട്ട സ്വാഗതം പറഞ്ഞു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മൊയ്തു സഅദി ചേരൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബൂബക്കർ കാമിൽ സഖാഫി, ബായാർ സിദ്ധീഖ് സഖാഫി, സി എം എ ചേരൂർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഷ്‌റഫ് കരിപ്പൊടി, അബ്ദുൽ റഹീം സഖാഫി ചിപ്പാർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, എം പി അബ്ദുല്ല ഫൈസി, അബ്ദുൽ ഹമീദ് ബെണ്ടിച്ചാൽ, ഷംസുദ്ദീൻ കോളിയാട്, ഖലീൽ തളങ്കര, തുടങ്ങിയവർ സംബന്ധിച്ചു.
വെള്ളിയാഴ്ച ദക്ഷിണ മേഖല ഏഴ് കേന്ദ്രങ്ങളിലും ഉത്തര മേഖല 6 കേന്ദ്രങ്ങളിലും പര്യടനം നടത്തും. ഓരോ യാത്രയിലും ജില്ലയിലെ സമുന്നത നേതാക്കളടക്കം അമ്പത് പേർ ജാഥയെ അനുഗമിക്കുന്നുണ്ട് . സർക്കിൾ കേന്ദ്രങ്ങളിൽ കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ സ്വീകരണവും റാലിയും പ്രഭാഷണങ്ങളും നടക്കും.യൂണിറ്റ് സമാഹരിച്ച ഗ്രീൻ ഗിഫ്റ്റ് യാത്രയിൽ ഏറ്റു വാങ്ങുകയും ചെയ്യുന്നു.
പ്ലാറ്റിനം സഫർ കേരള യുവജന സമ്മേളനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുക, യുവാക്കളെ ഒരുമിപ്പിക്കുകയും സമൂഹത്തിനായി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും. കേരള യുവജന സമ്മേളനം സംബന്ധിച്ച വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കും.
പ്ലാറ്റിനം സഫർ ജില്ലയിൽ സുന്നീപ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
#SYSKerala #YouthMovement #PlatinumSafari #Kasargod #CommunityAwareness #YouthEmpowerment