എസ് വൈ എസ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍
Jul 25, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2016) എസ് വൈ എസ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര യോഗം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മണ്ഡലം സെക്രട്ടറി സി എ അബ്ദുല്ല കുഞ്ഞി ചാല അധ്യക്ഷത വഹിച്ചു. സലാം സി ഐ ചാല സ്വാഗതം പറഞ്ഞു.
റിട്ടേണിംങ്ങ് ഓഫീസര്‍ എം എ ഖലീല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇര്‍ഷാദ് ഹുദവി ബെദിര പ്രാര്‍ത്ഥന നടത്തി. കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, കുഞ്ഞാലി എ, അബ്ദുല്ല ചാല, മുഹമ്മദ് റിയാസ്, ടി എസ് സൈനുദ്ദീന്‍, ബി എ സൈനുദ്ദീന്‍, സിദ്ദീഖ് ബെദിര, മുഹമ്മദ് കുഞ്ഞി ടി, ഖാസിം സി എം, അബ്ദുസ്സലാം മൗലവി, ബി എ അഹ് മദ് ദാരിമി, എ കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി (പ്രസിഡണ്ട്), കുഞ്ഞാലി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി പച്ചക്കാട്, അഹ് മദ് ദാരിമി (വൈസ് പ്രസിഡണ്ടുമാര്‍), ഹാരിസ് ദാരിമി ബെദിര (ജനറല്‍ സെക്രട്ടറി), ഖാസിം സി എം, സലാം മൗലവി, സിദ്ദീഖ് എന്‍ എം (ജോയിന്റ് സെക്രട്ടറിമാര്‍), ടി എസ് സൈനുദ്ദീന്‍ (ട്രഷറര്‍). സി എ അബ്ദുല്ലക്കുഞ്ഞി, സി ഐ സലാം, സൈനുദ്ദീന്‍ ബെദിര, കെ എ അബ്ദുല്ല, റിയാസ് കൊല്ലമ്പാടി (മണ്ഡലം കൗണ്‍സിലന്മാര്‍).

Keywords : SYS, Kasaragod, Committee, Office, SKSSF, Meeting, Inauguration, Municipal Committee.