 |
Hasan Ahdal Thangal |
കാസര്‍കോട്: എസ്.വൈ.എസ് കാസര്‍കോട് സോണിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുന്നി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
 |
K.H Abdulla Kunhi Master |
ഭാരവാഹികള്‍: സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ (പ്രസിഡന്റ്), കെ എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), സി ഐ അമീറലി ചൂരി (ട്രഷറര്‍), മറ്റു ഭാരവാഹികള്‍: സയ്യിദ് അസവി തങ്ങള്‍ ചെട്ടുംകുഴി, സുലൈമാന്‍ സഖാഫി ദേശാംകുളം, ഇത്തിഹാദ് മുഹമ്മദ് ഹാജി, നാഷണല്‍ അബ്ദുല്ല (വൈസ് പ്രസി.), പി ഇ താജുദ്ദീന്‍, സി ഐ അബ്ദുല്ല ചൂരി, ഹനീഫ് പടുപ്പ്, ത്വാഹിര്‍ കോട്ടക്കുന്ന് (ജന.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
 |
Haji Ameer Ali |
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, ഹമീദ് പരപ്പ, ഹസ്ബുല്ലാഹ് തളങ്കര, റസാഖ് സഖാഫി കോട്ടക്കുന്ന്, ബശീര്‍ പുളിക്കൂര്‍, ശംസുദ്ദീന്‍ പുതിയപുര തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എ അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും ഹനീഫ് പടുപ്പ് നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, SYS, Office bearers, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.