city-gold-ad-for-blogger

സങ്കുചിത താല്‍പര്യങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം; എസ് വൈ എസ് ദേശരക്ഷാ വലയം തീര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 16/08/2017) സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ബേക്കലില്‍ ജില്ലാ എസ് വൈ എസ് ഒരുക്കിയ ദേശരക്ഷാ വലയത്തില്‍ ആയിരങ്ങള്‍ കണ്ണികളായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നും സങ്കുചിത താല്‍പര്യങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണമെന്നും ആഹ്വാനം ചെയ്താണ് പരിപാടി സമാപിച്ചത്.

ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ തീവ്ര-ഭീകര ചിന്തകള്‍ക്കെതിരെ ഒന്നിച്ചു മുന്നേറണമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. നാനാത്വത്തില്‍ ഏകത്വമെന്ന ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യത്തെ അനുഭവിച്ച് ജീവിക്കാന്‍ ഓരോ പൗരനും അവസരം സൃഷ്ടിക്കണമെന്നും ദേശരക്ഷാവലയം ആവശ്യപ്പെട്ടു.

സങ്കുചിത താല്‍പര്യങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം; എസ് വൈ എസ് ദേശരക്ഷാ വലയം തീര്‍ത്തു

വലയത്തിനു മുന്നോടിയായി പള്ളിക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ ജില്ലാ സോണ്‍ സാരഥികള്‍ക്കു പുറമെ ജില്ലയിലെ സ്വഫ്‌വ വളണ്ടിയര്‍ വിംഗും അണി നിരന്നു. സ്വാഗതം സംഘം ചെയ്ര്‍മാന്‍ കെ പി എസ് ജമലുല്ലൈലി തങ്ങള്‍, ജില്ലാ ഉപാധ്യക്ഷന്‍മാരായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി, ജനറല്‍ കണ്‍വീനര്‍ ഹകീം ഹാജി കോഴിത്തിടില്‍ കളനാട്, മദനി ഹമീദ് കാഞ്ഞങ്ങാട്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി മൊക്കോട്, അബ്ദുര്‍ റഹ് മാന്‍ മദനി പടന്ന, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അലി പൂച്ചക്കാട്, അഹ് മദ് മൗലവി കുണിയ, നൗഷാദ് മാസ്റ്റര്‍, കരീം ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സങ്കുചിത താല്‍പര്യങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം; എസ് വൈ എസ് ദേശരക്ഷാ വലയം തീര്‍ത്തു

ബേക്കല്‍ സ്റ്റേഡിയത്തില്‍ ദേശരക്ഷാ വലയം കണ്ണൂര്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവാസ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ പ്രമേയ പ്രഭാഷണവും സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിവാദ്യ പ്രഭാഷണവും നടത്തി.

സയ്യിദ് അഹ് മദ് ജലാല്‍ ബുഖാരി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് ഈശ്വരം മംഗലം, സിറാജ് പൂച്ചക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷറഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Bekal, Pallikara-panchayath, Office, SYS independence day celebrated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia