ബംഗളൂരുവില്‍ നിന്നും പയ്യന്നൂരിലെ പോലീസ് ഉദ്യോഗസ്ഥന്റെ പിതാവിന് ഡയാലിസ് മരുന്ന് കിറ്റുകള്‍ മണിക്കൂറുകള്‍ക്കകം എത്തിച്ച് നല്‍കി എസ് വൈ എസ്
Apr 26, 2020, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2020) ജില്ലാ എസ് വൈ എസ് സാന്ത്വനം ഹെല്‍പ് ഡെസ്‌ക് വീണ്ടും ചരിത്രം തീര്‍ക്കുന്നു. ബംഗളൂരുവില്‍ നിന്നും പയ്യന്നൂരിലെ പോലീസ് ഉദ്യോഗസ്ഥന്റെ പിതാവിന് ഡയാലിസ് മരുന്നുകളും അനുബന്ധ ഉപകരണങ്ങളുമടങ്ങിയ ജീവന്‍ രക്ഷാ കിറ്റുകള്‍ എത്തിച്ചത് മണിക്കൂറുകള്‍ക്കകം. റമദാന്‍ രണ്ടിന്റെ തറാവീഹ് കഴിഞ്ഞ നേരത്താണ് ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി ശാഫി സഅദിക്ക് ഫോണ്‍ കോള്‍ വരുന്നത്. ഒരു മാസത്തിലേറെയായി ഉപ്പളയില്‍ നിന്ന് തൃക്കരിപ്പൂര്‍ വരെയും തിരിച്ചും എസ് വൈ എസ് ഏറ്റടുത്ത മരുന്നുകള്‍ കൊണ്ട് പോകുന്നതില്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഖലീഫയായിരുന്നു വിളിച്ചത്.
അദേഹത്തിന്റെ സുഹൃത്തായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛന് 21ഓളം ബോക്‌സുകള്‍ വരുന്ന ഡയാലിസ് മെഡിസിന്‍ ബംഗളൂരുവില്‍ നിന്ന് പയ്യന്നൂരില്‍ എത്തിക്കണം. ലോക്ക് ഡൗണ്‍ ആയതിനാല്‍ മരുന്നെത്തിക്കാന്‍ മറ്റു വഴികളില്ല. എസ് വൈ എസ് സാന്ത്വനം ഹെല്‍പ് ലൈന്‍ വഴി എത്തിച്ചു തരാന്‍ പറ്റുമോ എന്ന് ചോദിച്ചു. എസ് വൈ എസ് ദൗത്യം ഏറ്റെടുത്തു. ബംഗളൂരുവിലെ സാന്ത്വനം പ്രവര്‍ത്തകരെ വിവരമറിയിച്ചു.
ഇബ്രാഹിം സഖാഫി പോയോട്ട, താജുദ്ദീന്‍ ഫാളിലി എന്നിവര്‍ ഏറ്റടുത്തു. സാന്ത്വനം ചെയര്‍മാന്‍ ഇബ്രാഹിം സഖാഫി നെല്ലൂര്‍ കെ. ആര്‍ പുരം സെന്റര്‍ സാന്ത്വനം മെമ്പര്‍ ഇല്യാസ് ആവശ്യമായ സഹായം ചെയ്തു. കമാന്‍ഡോ ഹോസ്പിറ്റലില്‍ പോയി മരുന്ന് ഏറ്റുവാങ്ങി ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് വരുന്ന വാഹനത്തില്‍ റോഡില്‍ നിന്ന് കയറ്റി അയച്ചു. മംഗളൂരുവില്‍ നിന്ന് ബംഗളൂരു ജില്ലാ എസ് വൈ എസ് ഭാരവാഹി ഇസ്മാഈല്‍ സഅദി കിന്യ, കെ എം ഷരീഫ് എന്നിവര്‍ ഏറ്റുവാങ്ങി. 24മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തലപ്പാടിയില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ 5.30 ന് കാസര്‍കോട് ജില്ലാ എസ് വൈ എസ് ജില്ലാ
സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, സാന്ത്വനം സെക്രട്ടറി ഷാഫി സഅദി, ഹസന്‍ അഹ്‌സനി കുബണൂര്‍ ചേര്‍ന്ന് സ്വീകരിച്ച് ഹൈവേ പോലീസിന് കൈമാറി.
പോലീസ് ഉദ്യോഗസ്ഥനായ ഖലീഫയുടെയും സഹ പ്രവര്‍ത്തകന്റെയും സഹകരണത്തോടെ
നിമിഷങ്ങള്‍ക്കകം പയ്യന്നൂരിലെ വീട്ടില്‍ മരുന്ന് എത്തി. പോലീസ് വകുപ്പും എസ് വൈ എസും പരസ്പരം സഹകരിച്ച് ഇതിനകം നൂറുകണക്കിനാളുകളിലേക്ക് മരുന്ന് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
Keywords: Kasaragod, Kerala, News, Helping hands, SYS, Patient's, SYS help for Dialysis Patient