city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് വൈ എസ് ഹജ്ജ്‌സം­ഘം തി­ങ്ക­ളാഴ്ച യാത്ര തിരിക്കും

എസ് വൈ എസ് ഹജ്ജ്‌സം­ഘം തി­ങ്ക­ളാഴ്ച യാത്ര തിരിക്കും
കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന ഹജ്ജ് സെല്‍ മുഖേന ഹജ്ജ്കര്‍മ­ത്തിനു പോകുന്ന ഹാജി­മാര്‍ തി­ങ്ക­ളാ­ഴ്ച കാസര്‍കോ­ട്ടു­നിന്ന് യാത്ര തിരി­ക്കും.

രാത്രി ഒമ്പ­തു­മ­ണിക്ക് തള­ങ്കര മാലി­ക്ദീ­നാര്‍ മഖാ­മില്‍ സിയാ­റത്ത് നട­ത്തി­യ­ശേ­ഷ­മാണ് പ്രത്യേക ബസില്‍ ഹാജി­മാര്‍ കോഴി­ക്കോട് എയര്‍പോര്‍ട്ടി­ലേക്ക് പുറ­പ്പെ­ടു­ക. ചൊവ്വാഴ്ച രാവിലെ ഹജ്ജ്ക്യാ­മ്പില്‍ നിന്ന് ഉംറക്ക് ഇഹ്‌റാം ചെയ്ത് ജിദ്ദ വഴി മക്ക­യി­ലേ­ക്കാണ് ഹാജി­മാര്‍ പുറ­പ്പെ­ടു­ന്ന­ത്. 600 ലേറെ ഹാജി­മാ­രാണ് എസ് വൈ എസ് സംഘ­ത്തി­ലു­ള്ള­ത്.

എസ് വൈ എസ് സംസ്ഥാന ഉപാ­ധ്യ­ക്ഷനും സമസ്ത കേന്ദ്ര മുശാ­വറ അംഗ­വു­മായ സയ്യിദ് ഉമ­റുല്‍ ഫാറൂഖ് അല്‍ബു­ഖാരി തങ്ങ­ളാണ് ചീഫ് അമീര്‍. ജില്ല­യില്‍നിന്നും എം പി അബ്ദുല്ല ഫൈസി അമീ­റാ­യു­ണ്ട്.
മാ­ലി­ഖ് ദീ­നാര്‍ മഖാം സിറാ­റ­ത്തിനും യാത്ര­യ­യപ്പ് സംഗ­മ­ത്തിനും എസ് വൈ എസ് നേതാ­ക്ക­ളായ സയ്യിദ് മുഹ­മ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ല­ക്ക­ട്ട, ബി എസ് അബ്ദു­ല്ല­ക്കുഞ്ഞി ഫൈസി, പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദ­നി, സുലൈ­മാന്‍ കരി­വെ­ള്ളൂര്‍, ഹമീദ് മൗലവി ആലം­പാ­ടി, കൊല്ല­മ്പാടി അബ്ദുല്‍ ഖാദിര്‍ സഅ­ദി, ബശീര്‍ പുളി­ക്കൂര്‍, ശംസു­ദ്ദീന്‍ ഹാജി പുതി­യ­പുര തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കും.

Keywords: Kasaragod, SYS, Hajj, Malik Deenar, Makah, Khozikod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia