city-gold-ad-for-blogger

എസ്.വൈ.എസ് സമ്മേളന കൊടിമര-പതാക ജാഥകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കം

കാസര്‍കോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന പോഷക സംഘടന സുന്നി യുവജന സംഘം നടത്തുന്ന 60 ാം വാര്‍ഷിക സംസ്ഥാന മഹാസമ്മേളനത്തിന്റെ കൊടിമര-പതാക ജാഥകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. കൊടിമര ജാഥ തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നാരംഭിച്ച് ചെര്‍ക്കള വാദീതൈ്വബയില്‍ സമാപിച്ചു. മാലിക് ദീനാര്‍ മഖാം സിയാറത്തിന് സമസ്ത ദക്ഷിണ കന്നട പ്രസിഡണ്ട് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈയും കൊടിമര ജാഥക്ക് കെ.എസ്. അലി തങ്ങള്‍ കുമ്പോലും നേതൃത്വം നല്‍കി.

കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാരംഭിച്ച പതാക ജാഥ ചെര്‍ക്കള വാദീതൈ്വബയില്‍ സമാപിച്ചു. വരക്കല്‍ മഖാം സിയാറത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പതാക ജാഥക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് പതാക കൈമാറി.

കൊടിമര ജാഥയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, പൂക്കോയ തങ്ങള്‍ ചന്തേര, അഹ്മദ് തേര്‍ളായി, മുജീബ് ഫൈസി പൂലോട്, എം.എസ് മദനി തങ്ങള്‍ പൊവ്വല്‍, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.എ. ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹാദി തങ്ങള്‍, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, കെ.കെ അബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ശാഫി ഹാജി കട്ടക്കാല്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട്്്, അബ്ദുല്‍ റഹ്മാന്‍ കുന്നുംങ്കൈ, അബ്ദുല്‍ സ്സലാം ദാരിമി ആലംപാടി, ഹംസത്തു സഅദി, അബ്ബാസ് ഫൈസി ചേരൂര്‍, കെ.യു ദാവൂദ്, എം.എ ഖലീല്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹമീദ് കുണിയ, പി. പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, യു. സഹദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.


എസ്.വൈ.എസ് സമ്മേളന കൊടിമര-പതാക ജാഥകള്‍ക്ക് ഭക്തിസാന്ദ്രമായ തുടക്കം


Also read: ഡല്‍ഹിയില്‍ വൈദ്യുതി ബില്ലടയ്ക്കാത്തവര്‍ക്ക് 50 ശതമാനം ഇളവ്

Keywords: SYS, SKSSF, kasaragod, Flag, Flag-off, Samastha, Youth, Malik deenar, Conference,  Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia