സേവന വാരം തുടങ്ങി: എസ് വൈ എസ് സ്ഥാപക ദിനം ആചരിച്ചു
Apr 24, 2016, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016) സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ അറുപത്തിരണ്ടാമത് സ്ഥാപകദിനാഘോഷം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. ഓഫീസുകള്‍ക്ക് മുമ്പില്‍ പതാക ഉയര്‍ത്തിയും പ്രകടനം മധുര വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കാളികളായി.
എസ് വൈ എസ് 62-ാം വാര്‍ഷിക ഭാഗമായി ജില്ലയിലെ 400 യൂണിറ്റുകളില്‍ പ്രവര്‍ത്തകരുടെ 20,000 തൊഴില്‍ ദിനങ്ങള്‍ നാടിന് സേവനമായി സമര്‍പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രവര്‍ത്തകരുടെ ഒരു ദിവസം സേവന മേഖലയില്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. പൊതു സ്ഥലങ്ങള്‍, ആരാധാനാലയ - ഓഫീസ് പരിസര ശുചീകരണം, പ്ലാസ്റ്റിക്ക് നിര്‍മാജനം, കുടിവെള്ളം സൗകര്യമൊരുക്കല്‍, റോഡ്, ഓവ് ചാല്‍, ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മാണം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആഘോഷ ഭാഗമായി ജില്ലാ എസ് വൈ എസ് പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബദിയടുക്ക കന്യാന യൂണിറ്റില്‍ പതാക ഉയര്‍ത്തി. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാല്‍ മഞ്ചേശ്വരം ഹോസങ്കടി യൂണിറ്റില്‍ പതാക ഉയര്‍ത്തി. പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസില്‍ മുഹിമ്മാത്ത് പ്രധാന മുദരിസ് വെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പതാക ഉയര്‍ത്തി. രിഫാഇ നഗറില്‍ ജില്ലാ ഉപാധ്യക്ഷന്‍മാരായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി എന്നിവര്‍ നേതൃത്വം നല്‍കി.
മുള്ളേരിയ പള്ളത്തൂരില്‍ സിറാജ് യു എ ഇ ഡയറക്ടര്‍ പി എം എച്ച് ഈശ്വരമംഗലം പതാക ഉയര്‍ത്തി. ജില്ലാ സോണ്‍ ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി.
Keywords : SYS, Celebration, Inauguration, Kasaragod, SYS establishing day celebrated.