എസ്.വൈ.എസ് ജില്ലാ പാഠശാലക്ക് എരോല്‍ പാലസില്‍ തുടക്കം
Sep 6, 2013, 18:00 IST
ഉദുമ: പ്രായോഗിക പരിശീലനത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് സംഘടനാ സ്കൂള്‍ ഒരുക്കിയ രണ്ട് ദിവസത്തെ പാഠശാല ഉദുമ എരോല്‍ പാലസില്‍ തുടങ്ങി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടനം, പ്രബോധനം, ആത്മീയം, വ്യക്തിത്വ വികസനം എന്നീ സെഷനുകളിലായി നടക്കുന്ന വിവിധ ക്ലാസുകള്‍ക്ക് എസ്.വൈ.എസ് സംസ്ഥാന സാരഥികളും ട്രൈനിംങ് മേഖലയിലെ പ്രമുഖരും നേതൃത്വം നല്‍കും.
ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് ഹസന് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മഞ്ചേശ്വരം, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍ സ്വാഗതവും, സംഘടനാകാര്യ സെക്രട്ടറി അഷ്റഫ് കരിപ്പോടി നന്ദിയും പറഞ്ഞു. പാഠശാല ശനിയാഴ്ച വൈകുന്നേരം സമാപിക്കും.

Also Read:
സോളാര്‍: പരാതി എഴുതി നല്കാന് ബിജുവിന് കോടതിയുടെ അനുമതി
Keywords : Udma, SSF, Erol, Udma, Kasaragod, Kerala, Padashala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.