ഖാസിയുടെ മരണം: പുനരന്വേഷണം വേണമെന്ന് എസ്.വൈ.എസ്
Nov 22, 2013, 09:40 IST
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പുനരന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ തുടക്കം മുതലേ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യതെളിവുകളൊന്നും മുഖവിലയ്‌ക്കെടുക്കാതെയുള്ള അന്വേഷണം നീതിപൂര്‍വകമല്ല. യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എസ്.വൈ.എസ് നേതാക്കള്‍ വ്യക്തമാക്കി.
ഖാസിയുടെ മരണത്തെകുറിച്ച് പുനരന്വേഷണത്തിന്ന് ഉത്തരവിടണമെന്നും യോഗം ആവശ്യപ്പെട്ടു. 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസര്‍കോട് വാദീതൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന് അന്തിമരൂപം നല്‍കി. ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ പൈതൃക സന്ദേശ യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോഴിക്കോട് അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സ് നടത്തും. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാരുടെ മഗ്ഫിറത്തിന്ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജിയെ യോഗം ആദരിച്ചു.
സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമ്മേളന പ്രൊജക്ട് എം.എ.ഖാസിം മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ത്വാഖാ അഹ്മദ് മൗലവി, യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഇമ്പിച്ചി കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി. കെ. മമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.എസ്.കെ. തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, എസ്.കെ. ഹംസ ഹാജി, അഹ്മദ് തെര്‍ളായി, മുഹമ്മദ് കുട്ടി ഫൈസി, കാടാമ്പുഴ മൂസ ഹാജി, സി.എച്ച്. മഹ്മൂദ് സഅദി, ഖത്തര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ഇബ്രാഹിം ഹാജി സംസാരിച്ചു. അബ്ബാസ് ഫൈസി പുത്തിഗെ നന്ദിപറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Qazi death, Case, Investigation, SYS, Kerala, CM Abdulla Maulavi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.