റിയാസ് മൗലവി വധം: ഗൂഢാലോചന പുറത്തു കൊണ്ടുവരണം, പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം: ജില്ലാ എസ് വൈ എസ്
Apr 3, 2017, 10:14 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2017) റിയാസ് മൗലവി വധത്തിലെ പ്രതികളെ വളരെ വേഗത്തില്‍ അറസ്റ്റ് ചെയ്യാനായെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാവാത്തത് ആശങ്കയുണര്‍ത്തുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കണമെന്നും കാസര്‍കോട് സുന്നി സെന്ററില്‍ സമാപിച്ച ജില്ലാ എസ് വൈ എസ് വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെട്ടു.
കാസര്‍കോട്ടും പരിസരങ്ങളിലും മുമ്പ് നടന്ന പല വര്‍ഗീയ കൊലപാതകങ്ങളിലും അന്വേഷണത്തിലെ പിഴവ് മൂലം പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കൊലയും അക്രമങ്ങളും വര്‍ധിക്കാന്‍ പ്രധാന കാരണമിതാണ്. നാട്ടില്‍ കലാപത്തിനു കോപ്പുകൂട്ടി ആയുധങ്ങള്‍ ശേഖരിച്ചു വെക്കുകയും മത സ്ഥാപനത്തില്‍ ആസൂത്രിതമായി കടന്നു കയറി മദ്രാസാധ്യാപകനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത് സാധാരണ കൊലപാതകമായി കണക്കാക്കരുത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയമ വകുപ്പകള്‍ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജില്ലാ എസ് വൈ എസ് ആവശ്യപ്പെട്ടു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ലാഹ് സഖാഫി എളമരം, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. ക്യാമ്പ് ഭാഗമായി നടന്ന ആശയ സംവാദം സെഷന്‍ ഐ എസി എഫ് യു എ ഇ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, നൗഷാദ് മാസ്റ്റര്‍, ഇ കെ അബൂബക്കര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, SYS, Meet, Murder-case, Police, Investigation, Accuse, Police, Riyas Maulavi Murder Case.