city-gold-ad-for-blogger

എസ്.വൈ.എസ് 60-ാം വാര്‍ഷികം: ജില്ലയില്‍ 1,350 അംഗ സന്നദ്ധ സംഘത്തെ തെരഞ്ഞെടുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 24.06.2014) 'സമര്‍പ്പിത യൗവ്വനം സാര്‍ത്ഥക മുന്നേറ്റം' എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക മഹാ സമ്മേളന സ്മാരകമായി സംസ്ഥാന തലത്തില്‍ 20,000 സന്നദ്ധ ഭടന്മാരെ പരിശീലനം നല്‍കി സജ്ജരാക്കി രാജ്യത്തിനു സമര്‍പ്പിക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നിന്നും 1,350 അംഗ സന്നദ്ധ സംഘത്തെ തെരഞ്ഞെടുക്കും.
പഞ്ചായത്ത്, മുന്‍സിപ്പല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 41 സര്‍ക്കിള്‍ കമ്മിറ്റികള്‍ മുഖേന 33 വീതം സന്നദ്ധ ഭടന്മാരെയാണ് പരിശീലിപ്പിക്കുന്നത്. ജൂണ്‍ 30നകം സെലക്ഷന്‍ പൂര്‍ത്തിയാകും. സംഘടനാ പാഠവം, സേവന സന്നദ്ധത, സാന്ത്വന പരിചരണം തുടങ്ങിയ മേഖലയില്‍ സ്വയം സമര്‍പ്പിതരായി മുന്നോട്ട് വരുന്നവര്‍ക്കാണ് പരിഗണന നല്‍കുന്നത്.

ഇവര്‍ക്ക് റംസാനില്‍ സര്‍ക്കിള്‍ തലത്തില്‍ ഇഫ്താര്‍ സംഗമങ്ങളിലൂടെ പ്രാഥമിക പരിശീലനവും ഓഗസ്റ്റില്‍ സോണ്‍ തലത്തില്‍ സമര്‍പ്പണം ക്യാമ്പിലൂടെ സമഗ്ര പരിശീലനവും ലഭ്യമാക്കും. 10 ദിവസത്തെ സമഗ്ര അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കര്‍മ സംഘം നേതൃത്വം നല്‍കും.

ഇതു സംബന്ധമായി ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന സാന്ത്വനം സംഗമത്തില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍, അഷ്‌റഫ് സുഹ്‌രി പരപ്പ, ഫൈസല്‍ ഉദുമ, അബ്ദുല്‍ അസീസ് സൈനി, ഹനീഫ് പടുപ്പ്, ഷാഫി സഖാഫി ഏണിയാടി, പി.പി.എ സത്താര്‍ പഴയ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.വൈ.എസ് 60-ാം വാര്‍ഷികം: ജില്ലയില്‍ 1,350 അംഗ സന്നദ്ധ സംഘത്തെ തെരഞ്ഞെടുക്കുന്നു

Keywords : Kasaragod, SYS, Conference, Meeting, Panchayath, 60th conference, Thajul Ulama Nagar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia