city-gold-ad-for-blogger

എസ്.വൈ.എസ് 60ാം വാര്‍ഷികം: ഇഅ്തിസ്വാം ക്യാമ്പ് വ്യാഴാഴ്ച

കാസര്‍കോട്: (www.kasargodvartha.com 22.10.2014) സമര്‍പ്പിത യൗവ്വനം സാര്‍ത്ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരിയില്‍ മലപ്പുറത്തു നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പരസ്യ പ്രചാരണത്തിന്റെ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇഅ്തിസാം എന്ന പേരില്‍ ജില്ലാതല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ കര്‍മപദ്ധതി രൂപവല്‍ക്കരിക്കും. പ്രസ്ഥാന ചരിത്രം, ആദര്‍ശം, സമ്മേളന കര്‍മ പദ്ധതി എന്നിവ ക്യാമ്പില്‍ പഠന വിധേയമാക്കും.

എസ്.വൈ.എസ് 60ാം വാര്‍ഷികം: ഇഅ്തിസ്വാം ക്യാമ്പ് വ്യാഴാഴ്ചസമ്മേളന ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എലൈറ്റ് അസംബ്ലി, മുഅല്ലിം സംഗമം, എമിനന്‍സ് അസംബ്ലി, മുതഅല്ലിം സമ്മേളനം, ഫാമിലി സ്‌കൂള്‍, കൃഷിത്തോട്ടം, ദഅ്‌വാ പ്രഭാഷണം തുടങ്ങിയ വിവിധ പദ്ധതികള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ ഭാരവാഹികളുമാണ് ക്യാമ്പ് പ്രതിനിധികള്‍.

എസ്.വൈ.എസ് സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം അലവിക്കുട്ടി ഫൈസി എടക്കര, ജില്ലാ ഭാരവാഹികള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പ്രതിനിധികള്‍ കൃത്യ സമയത്തു തന്നെ സൈറ്റിലെത്തി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് 60ാം വാര്‍ഷിക ജില്ലാ ഇ.സി കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, SSF, SYS, Camp, Ihthisam, District Level Camp. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia