city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SYS 60-ാം വാര്‍ഷിക സമ്മേളന ലോഗോ പ്രാകാശിതമായി; ധാര്‍മിക സമൂഹ സൃഷ്ടിപ്പ് ലക്ഷ്യം: നൂറുല്‍ ഉലമ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.09.2014) മനുഷ്യ നിര്‍മിത പ്രസ്ഥാനങ്ങളും മത പരിഷ്‌കരണ വാദികളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ യഥാര്‍ത്ഥ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ധാര്‍മിക സമൂഹ സൃഷ്ടിപ്പാണ് എസ്.വൈ.എസ് ലക്ഷ്യമിടുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഫെബ്രുവരി 27, 28 മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളന ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുന്ന സുന്നീ പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായ എസ്.വൈ.എസിന്റെ പിന്നിട്ട അറുപതാണ്ടിന്റെ കര്‍മ പാരമ്പര്യം അനാവരണം ചെയ്യുന്നതാണ് സമ്മേളന ലോഗോ. 'സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം' എന്ന ശ്രദ്ധേയമായ സമ്മേളന പ്രമേയത്തിന്റെ വിവിധ തലങ്ങളെ പ്രതിഫലിപ്പിക്കുന്ന ലോഗോ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും പേറിയുള്ള പ്രയാണം, പുതിയ ചക്രവാളങ്ങളിലേക്കുള്ള കരളുറച്ച മുന്നേറ്റം, പൊതു സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പാശ്ചാതലത്തില്‍ യൗവനത്തെ സക്രിയമായി ഉപയോഗപ്പെടുത്തി വൈവിധ്യമാര്‍ന്ന കര്‍മ തലങ്ങളില്‍ എസ്.വൈ.എസ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എടുത്ത് കാണിക്കുന്നു.

സംഘടനയുടെ രൂപീകരണം, വളര്‍ച്ച, മുന്നേറ്റം, നയനിലപാടുകള്‍ തുടങ്ങിയവയില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച് ഇപ്പോള്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്ന നൂറുല്‍ ഉലമയുടെ അനുഗ്രഹീത കരങ്ങളാല്‍ തന്നെ ലോഗോ പ്രകാശിതമായതും ശ്രദ്ധേയമായി.

തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടന്ന പ്രകാശന ചടങ്ങില്‍ എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫെസി, മുഹമ്മദ് പറവൂര്‍, ജില്ലാ നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, സി. അബ്ദുല്ല ഹാജി, അലി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ടി.സി മുഹമ്മദ്കുഞ്ഞി ഹാജി, അബൂബക്കര്‍ സഖാഫി പറവൂര്‍, അശ്‌റഫ് കരിപ്പോടി, സി.കെ ഖാദിര്‍ ചിത്താരി, നാസര്‍ ബന്താട്, ചിത്താരി അബ്ദുല്ല ഹാജി, അലി പൂച്ചക്കാട്, ഇസ്ഹാഖ് പാലക്കോട്, നൗഷാദ് മാസ്റ്റര്‍, എം.ടി.പി ഇസ്മാഈല്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SYS 60-ാം വാര്‍ഷിക സമ്മേളന ലോഗോ പ്രാകാശിതമായി; ധാര്‍മിക സമൂഹ സൃഷ്ടിപ്പ് ലക്ഷ്യം: നൂറുല്‍ ഉലമ

Keywords : Kasaragod, SYS, Conference, Logo, Noorul-Ulama-M.A.Abdul-Khader-Musliyar, SSF, 60th conference. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia