ഗോവിന്ദച്ചാമിയെ ഒക്ടോബര്‍ 2ന് കാസര്‍കോട് പ്രതീകാത്മകമായി തൂക്കിലേറ്റും
Sep 30, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2016) സുപ്രീം കോടതി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ഒക്ടോബര്‍ രണ്ടിന് രാവിലെ 11.45 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രതീകാത്മകമായി തൂക്കിലേറ്റും. മലബാര്‍ കലാ സാംസ്‌കാരിക വേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
തലയില്‍ മുണ്ടിട്ട് കൊണ്ട് പ്ലക്കാര്‍ഡുമേന്തി രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് എം ജി റോഡ് കറന്തക്കാട് വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മൗനജാഥയും നടക്കും. പ്രമുഖ സാംസ്‌കാരിക നായകന്‍മാര്‍ ചടങ്ങില്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Murder-case, Govindachami, Soumya Murder case, Symbolical hanging for Govindachami.