ശ്വേത സ്‌കൂള്‍ കലോത്സവത്തിന്റെ പടിയിറങ്ങുന്നു... അഭിമാനത്തോടെ; തെക്കന്‍ കേരളത്തിന്റെ ചവിട്ടിന് വടക്കന്‍ പെരുമ
Jan 27, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27.01.2016) കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നിറസാനിദ്ധ്യമായ ശ്വേത നായര്‍ ഇനി സ്‌കൂള്‍ കലോത്സവത്തിനില്ല. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം എന്നീ ഇനങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചിലങ്ക കെട്ടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശ്വേത അഭിമാനത്തോടെയാണ് സ്‌കൂള്‍ കലോത്സവത്തിന്റെ പടിയിറങ്ങുന്നത്.
ലക്ഷങ്ങള്‍ മുടക്കി ചാനലുകളിലും ,മാധ്യമങ്ങളിലും പൊങ്ങച്ചത്തിന്റെ പറുദീസയൊരുക്കി അഭിനയം തകര്‍ക്കുന്നവര്‍ക്ക് മുന്നില്‍ തനിക്കുള്ള അംഗീകാരം തന്നെ തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ നടന വിസ്മയം തീര്‍ത്ത ശ്വേത നായര്‍ തുടര്‍ച്ചയായി രണ്ട് തവണ ഗുരു ഗോപിനാഥിന്റെ പേരിലുള്ള യുവപ്രതിഭ പുരസ്‌കാരം നേടിയിരുന്നു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്വേത ഏഴ് വര്‍ഷമായി നൃത്തരംഗത്ത് സജീവമാണ്. പഠിക്കാന്‍ മിടുക്കിയായ ശ്വേത 2014ലും 2015ലുമാണ് കേരള നടനത്തിന് ഗുരു ഗോപിനാഥിന്റെ പേരിലുള്ള യുവപ്രതിഭ പുരസ്‌കാരത്തിനര്‍ഹയായത്. കാഞ്ഞങ്ങാട്ടെ രഘു മാഷാണ് മുഖ്യ പരിശീലകന്‍.
അതേ സമയം അനന്തപുരിയില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകത്തില്‍ എ ഗ്രേഡ് നേടി ചട്ടഞ്ചാല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌നേഹ ആന്‍ഡ് പാര്‍ട്ടി ജില്ലയ്ക്കഭിമാനമായി. ഇത് നാലാം തവണയാണ് ചവിട്ടുനാടകത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ് നേടുന്നത്.
Keywords: School-Kalolsavam, Kasaragod, Actor, Girl, Student, Chattanchal, Award.