മത സൗഹാര്‍ദം ഊട്ടിഉറപ്പിച്ച് മൂന്നാം വര്‍ഷവും നബിദിനത്തില്‍ അയ്യപ്പ ഭജനമന്ദിരത്തിന്റെ പായസ ദാനം
Jan 3, 2015, 17:43 IST
ബദിയടുക്ക: (www.kasargodvartha.com 03.01.2015) മത സൗഹാര്‍ദം ഊട്ടിയുറപ്പിച്ച് മൂന്നാം വര്‍ഷവും നബിദിനത്തില്‍ പള്ളത്തടുക്ക അയ്യപ്പ ഭജന മന്ദിരത്തിന്റെ പായസ ദാനം. പള്ളത്തടുക്ക, കോരിക്കാര്‍ ജുമാ മസ്ജിദ് മീലാദ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്കാണ് പള്ളത്തടുക്ക അയ്യപ്പ ഭജന മന്ദിരത്തിന്റെ നേതൃത്വത്തില്‍ മൂന്നാം വര്‍ഷവും പായസ ദാനം നടത്തിയത്.
ഘോഷയാത്രയില്‍ പങ്കെടുത്തവരെ ക്ഷേത്ര സന്നിദ്ധിയില്‍ സ്വീകരിച്ച ശേഷം പരസ്പരം മത സൗഹാര്‍ദ സംഭാഷണവും നടന്നു. ഒരുമയോടെയും ഐക്യത്തോടെയും സൗഹാര്‍ദത്തോടെയും മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത നേതാക്കളും മതപണ്ഡിതരും ക്ഷേത്ര ഭാരവാഹികളും ഓര്‍മിപ്പിച്ചു.
അയ്യപ്പ ഭജന മന്ദിരം ഭാരവാഹികളായ എം. രഘുരാമ ആള്‍വ, സീതാരാമ ഗുരുസ്വാമി, സെക്രട്ടറി ഗംഗാധരന്‍ പള്ളത്തടുക്ക, ശേഖരന്‍, ദേവദാസ് എന്നിവരാണ് നബിദിന റാലിക്ക് നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ജുമാ മസ്ജിദ് ഖത്വീബ് അബൂബക്കര്‍ ഫൈസി, അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍, ബദ്‌റുദ്ദീന്‍ കാസിം, അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, നൗഷാദ് താന തുടങ്ങിയവര്‍ സ്വീകരണത്തില്‍ സംസാരിച്ചു.

Keywords: Badiyadukka, Kasaragod, Kerala, Temple, Rally, Meelad Fest, Meelad Day, Meelad Celebration, Nabidinam.
Advertisement:
Advertisement: