അവശനിലയില്‍ കണ്ട മിഠായി വില്പനക്കാരനെ യുവാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു
Sep 28, 2012, 15:50 IST
കാസര്‍കോട്: അവശനിലയില്‍ കണ്ട മിഠായി വില്പനക്കാരനെ തളങ്കരയിലെ യുവാക്കള്‍ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ എത്തിച്ചു. മുഹമ്മദ്(50) എന്നയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തളങ്കര തെരുവത്ത് പുഴയ്ക്കര പാര്‍ക്കിലാണ് മുഹമ്മദിനെ അവശനിലയില്‍ കണ്ടെത്തിയത്.
ഇയാളെ ഭക്ഷണവും വെള്ളവും നല്കി കുളിപ്പിച്ച ശേഷം പുതു വസ്ത്രവും നല്കി തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന യുവാക്കളുടെ കൂട്ടായ്മയാണ് ദീനാര്‍ നഗര്‍ ഐക്യവേദി. ഭക്ഷണമോ വെള്ളമോ കിട്ടാത്തത് കൊണ്ടാണ് ഇയാള്‍ അവശനിലയിലായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Keywords: Merchant, Youth, Tied, Hospital, Thalangara, Ambulance, Food, Water, Kasaragod, Kerala