സ്വാതിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം
Apr 25, 2013, 19:39 IST
കരിന്തളം: പരിമിതികള്‍ക്കിടയിലും പഠനത്തോട് പടവെട്ടി പള്ളപ്പാറയിലെ ടി.കെ. സ്വാതി നേടിയത് പത്തരമാറ്റിന്റെ തിളക്കം. ഒപ്പം കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിനും അഭിമാനിക്കാനേറെ. നിര്‍മാണതൊഴിലാളിയായ എം.പി.കൃഷ്ണന്‍ കുട്ടിയുടെയും പള്ളപ്പാറയിലെ ചെറീസ് പ്രൊഡക്‌സിലെ ജീവനക്കാരി വി.എം.അംബികയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.
കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഒരു വിദ്യാര്‍ഥി വിജയിക്കുന്നത്. ഇതേ സ്‌കൂളിലെ കൃഷ്ണപ്രിയ രവീന്ദ്രന്‍ ഒമ്പത് വിഷയങ്ങളിലും, എട്ട് വിഷയങ്ങളില്‍ തുഷാര സുകുമാരനും എ പ്ലസ് നേടി.
കഴിഞ്ഞവര്‍ഷം കരിമ്പില്‍ ഹൈസ്‌കൂള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം 98 ശതമാനമാണ് വിജയം. സ്വാതിക്ക് കഴിഞ്ഞ വര്‍ഷം സകൗട്ട് ആന്റ് ഗൈഡ്‌സില്‍ രാജ്യപുരസ്‌ക്കാരം ലഭിച്ചിരുന്നു. കലാരംഗത്തും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂരില്‍ സി.എയ്ക്ക് പഠിക്കുന്ന സുര്‍ജിത്, എളേരിത്തട്ട് ഇ.കെ.നായനാര്‍ ഗവ. കോളജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥി സുര്‍ധിന്‍ ഖൈര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഒരു വിദ്യാര്‍ഥി വിജയിക്കുന്നത്. ഇതേ സ്‌കൂളിലെ കൃഷ്ണപ്രിയ രവീന്ദ്രന്‍ ഒമ്പത് വിഷയങ്ങളിലും, എട്ട് വിഷയങ്ങളില്‍ തുഷാര സുകുമാരനും എ പ്ലസ് നേടി.
![]() |
T.K.Swathi |
Keywords: SSLC, Examination, Result, T.K.Swathi, A plus grade, Karimbin high school, Kumbalapalli, Karinthalam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News