city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.പി.ആര്‍ ന്റെ പേരില്‍ 'സ്വാതി ' കമ്പനി ജനങ്ങളെ വലയ്ക്കുന്നു

എന്‍.പി.ആര്‍ ന്റെ പേരില്‍ 'സ്വാതി ' കമ്പനി ജനങ്ങളെ വലയ്ക്കുന്നു
കാസര്‍കോട്: നാഷണല്‍ പോപുലേഷന്‍ രജിസ്‌­ട്രേഷന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കുന്ന എന്‍.പി.ആര്‍ അധികൃതര്‍ ആധാര്‍ കരസ്ഥമാക്കിയവരുടെ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും ശേഖരിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് അക്ഷയ സംരംഭകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ആധാര്‍ എന്റോള്‍മെന്‍് ചെയ്തവര്‍ ആധാര്‍ ഐ.ഡി നമ്പര്‍ എന്‍.പി.ആര്‍ ക്യാമ്പില്‍ നല്‍കിയാല്‍ മതിയാകും. ഇതിന് വിരുദ്ധമായാണ് എന്‍.പി.ആര്‍ ക്യാമ്പുകളില്‍ ആധാര്‍ കരസ്ഥമാക്കിയവരുടെ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും ശേഖരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരാണ്. സര്‍ക്കാര്‍ പല പദ്ധതികളും ആധാറിലൂടെ നടപ്പിലാക്കാന്‍ മുന്നോട്ട് പോകുമ്പോള്‍ ഇനി മുതല്‍ ആധാര്‍ എഴുതേണ്ടതിലെന്ന തെറ്റായ പ്രചരണങ്ങളാണ് എന്‍. പി. ആര്‍. ക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കു­ന്നത്.

സ്വാതി എന്ന സ്വകാര്യ കമ്പനിയാണ് എന്‍.പി.ആറിന് വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആധാര്‍ കരസ്ഥമാക്കിയവരെ വീണ്ടും ക്യൂവില്‍ നിര്‍ത്തി വിവരശേഖരണം നടത്തുന്നത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്‍.പി.ആര്‍ അധികൃതരുടെ ഈ തെറ്റായ നടപടിക്കെതിരെ ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ഈ പ്രശ്‌­നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കമ്പനിക്കെതിരെ കോടതി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ജി ഫയല്‍ ചെയ്ത അക്ഷയ സംരംഭകന്റെ പ്രദേശത്ത് മാത്രം എന്‍.പി.ആര്‍ ബയോമെട്രിക് വിവരശേഖരണം നിര്‍ത്തിവെക്കുകയാണുണ്ടായത്.

എന്‍.പി.ആര്‍ ക്യാമ്പുകളില്‍ ആധാര്‍ കരസ്ഥമാക്കിയവരുടെ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും ശേഖരിക്കുന്നത് നിര്‍ത്തിവെക്കണമെന്നും എന്‍.പി.ആര്‍ ക്യാമ്പുകളില്‍ നിന്നും ആധാറിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിക്കണമെന്നും ചൂണ്ടിക്കാട്ടി അക്ഷയ സംരംഭകര്‍ മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ബ്ലോക്ക് ആധാര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ഡി.എ റഹ്മാന്‍, നീലേശ്വരം ബ്ലോക്ക് കണ്‍വീനര്‍ അജയന്‍, കാറഡുക്ക ബ്ലോക്ക് കണ്‍വീനര്‍ വിജയന്‍, ദിനകര്‍ റൈ, രാജേഷ്, ഹനീഫ് മൂപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Press meet, Kasaragod, Adhaar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia