city-gold-ad-for-blogger

സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22,23,24 തീയ്യതികളില്‍ കോഴിക്കോട്ട്

കാസര്‍കോട്: (www.kasargodvartha.com 31/12/2015) കാര്‍ഷികസമൃദ്ധി ഭക്ഷ്യ സുരക്ഷയ്ക്കും ജീവനത്തിനും എന്ന പ്രമേയവുമായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22,23,24 തീയ്യതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. 1500 സ്ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജനുവരി 15ന് പതാക ദിനം ആചരിക്കും. അന്നേദിവസം എല്ലാ പ്രദേശങ്ങളിലും കൊടിതോരണങ്ങളാല്‍ അലംകൃതമാക്കണമെന്ന് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സമ്മേളനത്തോടനുബന്ധിച്ച് സ്വതന്ത്ര കര്‍ഷക സംഘം ആസ്ഥാനമായ 'ബാഫഖി തങ്ങള്‍ സ്മാരക കര്‍ഷക ഭവന്‍' കോഴിക്കോട് വലിയങ്ങാടിയില്‍ 23ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര 24ന് മഞ്ചേശ്വരത്ത് നിന്ന് പുറപ്പെടുന്നതിനാല്‍ സമ്മേളനം 24ന് ഉച്ചയോടെ അവസാനിക്കും.

ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും യോഗം ഇതുസംബന്ധിച്ച് ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലയില്‍ നിന്നും 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ജനുവരി 10ന് ഫണ്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറും.

എം.അബ്ദുല്ല മുഗു, സി.എം ഖാദര്‍ ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, പി.എച്ച് അബ്ദുല്‍ ഹമീദ്, ഹസ്സന്‍ നെക്കര, ഉസ്മാന്‍ പാണ്ട്യാല, പി.സി കുഞ്ഞി മൊയ്തീന്‍ ഹാജി, ഒ.ടി അഹമ്മദ് ഹാജി, ഇബ്രാഹിം മൊഗര്‍, പാലാട്ട് ഇബ്രാഹിം, ഇ.ആര്‍ ഹമീദ്, എ.പി ഹസൈനാര്‍ യോഗത്തില്‍ പ്രസംഗിച്ചു.

സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22,23,24 തീയ്യതികളില്‍ കോഴിക്കോട്ട്

Keywords : Kasaragod, Conference, Farmer, Kozhikode, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia