തീവ്രവാദ പ്രവര്‍ത്തനത്തെ ഒന്നിച്ചെതിര്‍ക്കുക- സ്വതന്ത്ര കര്‍ഷക സംഘം
Jan 22, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 22/01/2016) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിടുന്നതിനും മതേതരകൂട്ടായ്മ ഇല്ലാതാക്കുന്നതിനും വേണ്ടി അതിര്‍ത്തിക്കപ്പുറത്തുനിന്നും സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒന്നിച്ചെതിര്‍ക്കുന്നതിന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും മുന്നോട്ടു വരണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം മുനിസിപ്പല്‍ പ്രവര്‍ത്തകസമിതിയോഗം അഭ്യര്‍ത്ഥിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഭീതിയുള്ളതുകൊണ്ടാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളെ ഇന്ത്യയിലെ തന്നെ ചില ഫാസിസ്റ്റ് ഭീകര സംഘടനകള്‍ ദുരുപയോഗം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നും രാജ്യത്തിന് ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും യോഗം ആശങ്ക രേഖപ്പെടുത്തി.
മുസ്ലിം ലീഗ് പാര്‍ട്ടി ലീഡര്‍ നയിക്കുന്ന കേരള യാത്ര വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ താഴെത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. എ.എ അബ്ദുര്‍ റഹ് ഹാന്‍, മുഹമ്മദ് വെല്‍ക്കം, ബി.എ സൈനുദ്ദീന്‍, ഹമീദ് ചേരങ്കൈ, പി.വി അബ്ദുല്ലഹാജി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റസാഖ് ബെദിര സ്വാഗതവും മുഹമ്മദ് വെല്‍ക്കം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Meeting, Programme, Farmer, Terrorism.