city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന വീട്ടുപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ ആവശ്യമുള്ളവര്‍ക്ക് കൈമാറും; സ്വാപ്പ് ഷോപ്പ് നീലേശ്വരത്ത് തുറന്നു

കാസര്‍കോട്: (www.kasargodvartha.com 26.10.2019) ജില്ലയിലെ ആദ്യത്തെ സ്വാപ്പ്ഷോപ്പ് നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന വീട്ടുപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ സ്വാപ്പ് ഷോപ്പിലെത്തിച്ച് ആവശ്യമുള്ളവര്‍ക്ക് കൈമാറി പുനരുപയോഗ സാധ്യത കണ്ടെത്തുകയാണ് നീലേശ്വരം നഗരസഭ. ഒരാള്‍ക്ക് വേണ്ടാത്ത ഉപയോഗപ്രദമായ സാധനങ്ങള്‍ മറ്റൊരാള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാലിന്യത്തിന്റെ തോത് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന വീട്ടുപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ ആവശ്യമുള്ളവര്‍ക്ക് കൈമാറും; സ്വാപ്പ് ഷോപ്പ് നീലേശ്വരത്ത് തുറന്നു

നീലേശ്വരത്തെ സ്വാപ്പ് ഷോപ്പില്‍ സാധനങ്ങള്‍ ശേഖരിക്കാനും ആവശ്യക്കാര്‍ക്ക് കൈമാറാനും ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ചുമതല നല്‍കും. ആഴ്ചയില്‍ രണ്ട് ദിവസം സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തിക്കാന്‍ ആണ് നഗരസഭ അധികൃതര്‍ ഉദ്ദേശിക്കുന്നത്. സ്വാപ്പ് ഷോപ്പിലെ ആദ്യ വില്‍പനയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന് ജെ എച്ച് ഐ ടി വി രാജന്‍ അലങ്കാര കുപ്പി നല്‍കി. ബോട്ടില്‍ ആര്‍ട്ട് വര്‍ക് ചെയ്ത സാനിറ്റേഷന്‍ വര്‍ക്കര്‍ പി കൃഷ്ണനെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ ആദരിച്ചു.

നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ടി മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി രാധ, പി എം സന്ധ്യ, എറുവാട്ട് മോഹനന്‍, പി ഭാര്‍ഗ്ഗവി എന്നിവര്‍ സംസാരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബൈര്‍ കെ പി സ്വാഗതവും ജെഎച്ച് ഐ ടിവി രാജന്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Nileshwaram, Shop, Dress, Swap shop, Sub collector, Swap Shop Opened in Neleeshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia