'നീര ഉല്‍പാദനത്തെ നിരുത്സാഹപ്പെടുത്തുന്നത് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍'
Sep 10, 2013, 19:10 IST
കാസര്‍കോട്: ഒന്നര പതിറ്റാണ്ടുകാലം നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നീര ഉല്‍പ്പാദിപ്പിക്കുവാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. നീര ഉല്‍പാദനത്തെ നിരുത്സാഹപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നില്‍ അബ്കാരി കോണ്‍ട്രാക്ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ട്രേഡ് യൂണിയനുകള്‍ ഇതിനെതിരെ രംഗത്തുവന്നതില്‍ ഖേദമുണ്ട്. ചെത്ത് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നായിരുന്നു ആദ്യ വാദമെങ്കില്‍ തൊഴില്‍ സാധ്യത വര്‍ദ്ധിക്കുമെന്ന് ഉറപ്പായപ്പോള്‍ ഇത് ലാഭകരമാണോയെന്ന് മറു ചോദ്യവുമായി അവര്‍ തന്നെ രംഗത്തുവന്നിരിക്കുന്നു. ഇത്രയും കാലം കഷ്ടനഷ്ടങ്ങള്‍ സഹിച്ച കേര കര്‍ഷകരെ കുറിച്ച് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വേവലാതി അല്‍ഭുതകരമാണ്. ഇതിലെ ലാഭനഷ്ടങ്ങള്‍ സഹിക്കാന്‍ കര്‍ഷകര്‍ ഒരുക്കമാണ്. ഒരു ട്രേഡ് യൂണിയനുകളും ഈ നഷ്ടം ഏറ്റെടുക്കേണ്ടതില്ല. ഇടതു കര്‍ഷക സംഘടനകള്‍ നീരയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കണമെന്നും കുറുക്കോളി മൊയ്തീന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.അബ്ദുര്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ഉദുമ സ്പിന്നിംഗ് മില്‍-പിണറായി ഹൈടെക് വീവിംഗ് മില്‍ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി, സെക്രട്ടറി എം.അബ്ദുള്ള മുഗു, എസ്.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, അസീസ് മരിക്കെ, സി.എം. ഖാദര്‍ ഹാജി, ഇബ്രാഹിം ഹാജി കൊടിയമ്മ, ഇബ്രാഹിം പാലാട്ട്, ഷാഫി ഹാജി തൃക്കരിപ്പൂര്‍, സോളാര്‍കുഞ്ഞഹ്‌മദ് ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ കല്ലട്ര, ഇ.അബൂബക്കര്‍ ഹാജി, ഇ.ആര്‍.ഹമീദ്, ഹമീദ്കുഞ്ഞാലി, എം.എം.ഇബ്രാഹിം, സി.കെ.പി. അഹ്‌മദ്കുഞ്ഞി, കൊവ്വല്‍ അബ്ദുര്‍ റഹ്‌മാന്‍, ബി.കെ.ഹംസ ആലൂര്‍, അബ്ബാസ് ബന്താട്, എ.പി.ഹസൈനാര്‍, എന്‍.എ.ഉമ്മര്‍, കെ.ബി. കുട്ടിഹാജി വടകര മുക്ക് പ്രസംഗിച്ചു.
Keywords: Kerala, Kasaragod, Farmers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.