ഭക്ഷണത്തിന്റെ കാര്യത്തിലും ഭാരത് മാതാ കീ ജയ് വിളിയുടെ പേരിലും കലഹിക്കുന്നത് നാണക്കേട്: സ്വാമി അഗ്നിവേഷ്
Apr 29, 2016, 23:24 IST
കാസർകോട്: (www.kasargodvartha.com 29.04.2016) ഭക്ഷണത്തിന്റെകാര്യത്തിലും ഭാരത് മാതാ കീ ജയ് വിളിയുടെ പേരിലും പരസ്പരം കലഹിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് സ്വാമി അഗ്നിവേഷ്. സുന്നീ മഹല്‍ ഫെഡറേഷന്‍ (എസ് എം എഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അസഹിഷ്ണുതക്കെതിരെ മാനിഷാദ സ്‌നേഹസാഗരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സൂര്യനും വെള്ളവും വായുവും ഭക്ഷണവും സർവ സാധനങ്ങളും എല്ലാവർക്കും വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. ഇതിനെ അനുഭവിക്കുന്നതിൽ നിന്നും ആരെയും തടയാൻ മനുഷ്യർക്ക് അധികാരമില്ല. ഞാൻ വെജിറ്റേറിയനാണ്. എന്നാൽ എന്റെ മുന്നിലിരിക്കുന്ന ആളുകളിൽ ഭൂരിഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്.എന്നാൽ ഇതിനെ തടയുന്നത് ഭൂഷണമല്ല.ഭൂമിയിൽ മനുഷ്യർക്ക് ആഹരിക്കാനുള്ള വിഭവങ്ങൾ ഓരോരുത്തരുടെയും ഇഷ്ട പ്രകാരം തെരഞ്ഞെടുക്കാം.ഏക ദൈവം മതങ്ങൾ വിഭാവനം ചെയ്യുമ്പോൾ പിന്നെന്തു കൊണ്ട് നാനാ ജാതി മതസ്ഥർക്ക് ഐക്യത്തോടെ ജീവിച്ചു കൂട?. ദൈവങ്ങളെല്ലാം ഒന്നാണ്. എല്ലാവരും വരുന്നത് ഒന്നില്‍ നിന്നാണ്. ഈ തത്വം അംഗീകരിച്ചാൽ അസഹിഷ്ണുതയ്ക്കെതിരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ഡവലപ്‌മെന്റ് ആന്റ് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, കണ്ണൂര്‍ അതിരൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് ജോസഫ് വടക്കുന്തലയുടെ പ്രതിനിധി മാര്‍ട്ടിന്‍ രാജപ്പന്‍, യു എം അബ്ദുർ റഹ്മാൻ മുസ്ലിയാർ, ടി കെ പൂക്കോയ തങ്ങൾ ചന്തേര, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പിണങ്ങോട് അബൂബക്കർ, കെ മൊയ്തീൻ കുട്ടി ഹാജി,കല്ലട്ര മാഹിൻ ഹാജി,എം സി ഖമറുദ്ദീൻ, അഹമദ് മൗലവി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, ഡോ .ഖത്വർ ഇബ്രാഹിം ഹാജി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഡോ. മുഹമ്മദ് സലീം നദ്‌വി, ഡോ.ഫൈസല്‍, ഇബ്രാഹിം ഫൈസി ജെഡിയാർ, താജുദ്ദീൻ ദാരിമി പടന്ന, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ,ഇബ്രാഹിം മുണ്ട്യത്തടുക്ക സംബന്ധിച്ചു.
Keywords: Swami Agnivesh, SMF, Sunni Mahal Federation, Kasaragod dt. Cherkalam Abdulla, Metro Mohammed Haji, Pookoya Thangal Chandera, Kallatra Mahin Haji, Pinangod Abubaker, Sairam Gopalakrishna Bhut, Kasaragod News, Manishada, M.C Qamarudeen, Popular Kasaragod Media, Kasaragod Vartha