city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാചകന്‍ കാരുണ്യമാണെന്ന് പ്രഖ്യാപിക്കുകയല്ല അടയാളപ്പെടുത്തുകയാണ് വേണ്ടത്: സ്വാമി ആത്മദാസ് യമി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2019) മത ദര്‍ശനങ്ങളിലെ കാരുണ്യങ്ങള തിരിച്ചറിയാനാവാത്തതാണ് സമുദായങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും പ്രവാചകന്‍ കാരുണ്യമാണെന്ന് പ്രഖ്യാപിക്കുകയല്ല അടയാളടുത്തുകയാണ് വേണ്ടതെന്നും സ്വാമി ആത്മദാസ് യമി പറഞ്ഞു. അയല്‍വാസിയുടെ പട്ടിണിയകറ്റുന്നതിലൂടെ ഇത് സാധ്യമാകും. ഇതിനാവണം മുസ്ലിം സമുദായം ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യമാണ് തിരുനബി എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. ഡയലോഗ് സെന്റര്‍ കേരള കോഡിനേറ്റര്‍ നവാസ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഫാദര്‍ തോംസണ്‍, സിജോ അമ്പാട്ട്, കുറുംബ ഭഗവതി ക്ഷേത്ര സെക്രട്ടറി രാജേഷ്, ബഷീര്‍ ശിവപുരം എന്നിവര്‍ സംസാരിച്ചു. അഡ്വ. എം.സി ജോസ്, അഡ്വ: പി നാരായണന്‍, സി.എച്ച് ബാലകൃഷ്ണന്‍, കെ ഗോപാലന്‍ പള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതവും സി എ മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.

പ്രവാചകന്‍ കാരുണ്യമാണെന്ന് പ്രഖ്യാപിക്കുകയല്ല അടയാളപ്പെടുത്തുകയാണ് വേണ്ടത്: സ്വാമി ആത്മദാസ് യമി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, kasaragod, Kanhangad, Programme, Prophet, Swami athma Das, Jamaath islam, Swami Athma Das Yami in Jamaath Islami program

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL