city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലകട്ട മജ്മഇല്‍ മാസാന്ത സ്വലാത്ത് മജ് ലിസ് നടന്നു

കല്ലകട്ട :(www.kasargodvartha.com 7/11/2016) കല്ലകട്ട മജ്മഇല്‍ മാസാന്ത സ്വലാത്ത് മജ് ലിസ് നടന്നു. ഏകികൃത സിവില്‍ കോഡ്. മുത്തലാഖ് പോലുളള വിശയങ്ങള്‍ പറഞ്ഞ് ശരിഅത്ത് നിയമങ്ങള്‍ ഭേദഗതി  വരുത്താന്‍ ഇസ്ലാം ആരെയും അനുവദിക്കുന്നില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല അധ്യക്ഷനും മജ്മഅ് ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട പ്രസ്താവിച്ചു. കല്ലകട്ട മജ്മഇല്‍ ഇന്നലെ നടന്ന മാസാന്ത സ്വലാത്ത് മജ് ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

കല്ലകട്ട മജ്മഇല്‍ മാസാന്ത സ്വലാത്ത് മജ് ലിസ് നടന്നുമതങ്ങള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ ഇല്ല. എല്ലാ മതങ്ങളും നന്മയാണ് പഠിപ്പിക്കുന്നത്. മതത്തെ കുറിച്ച് അറിയാത്തവര്‍ മത കാര്യങ്ങളില്‍ ഇടപെടുന്നത് സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും കരണമാകുമെന്നും ഏകികൃത സിവില്‍ കോഡ് പോലുളള നിയമം  രാജ്യത്തിന് ഗുണം ചെയ്യിലെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.

മജ്മഅ് മുദരീസ് അബൂബക്കര്‍ ബാഖവി നിലേശ്വരം, സുബൈര്‍ സഅദി മധൂര്‍, പി എം അഹ്മദ് അലി സുഹ് രി മാസ്തിക്കുണ്ട്, മുഹമ്മദ് ഹലീം മദനി, മുഹമ്മദ് അലി മുസ് ലിയാര്‍ ഉപ്പിനങ്ങാടി, അബൂബക്കര്‍ ഹാജി ബേവിഞ്ച,  ഇത്തിഅദ് മുഹമ്മദ് ഹാജി, മൊയ്തു ഹാജി  എര്‍മാളം, സലീം കോപ്പ, അബ്ദുല്‍ ഖാദര്‍ പയോട്ട, സംശുദ്ധീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kallakkata, Swalath Majlis, Uniform Civil Code, Muthalaak, Kerala Muslim Jama-ath, Chairman, Sayyed Muhammed Ibrahim Pookkunjhi Thangal, Swalath majlis in Kallakkatta majmah.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia