city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വലാത്ത് വാര്‍ഷികവും പയോട്ട തങ്ങള്‍ അനുസ്മരണവും 25 ന്

ആലംപാടി: (www.kasargodvartha.com 23.01.2017) ആത്മീയ പണ്ഡിതനായിരുന്ന പയോട്ട തങ്ങളുടെ സ്മരണാര്‍ഥം എര്‍മാളം കെ എസ് എം മജ്‌ലിസില്‍ നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ ആറാം വാര്‍ഷികവും പയോട്ട തങ്ങള്‍ ആലംപാടി ഉസ്താദ് അനുസ്മരണ സമ്മേളനവും ജനുവരി 25 ന് രാവിലെ 6 മണിക്ക് നടക്കും. പയോട്ട തങ്ങള്‍-ആലംപാടി ഉസ്താദ് ഖബര്‍ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. രാവിലെ 8 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പതാക ഉയര്‍ത്തും. വൈകുന്നേരം 3 മണിക്ക് മദ്ഹുര്‍റസൂല്‍ മൗലിദ് ജല്‍സ നടക്കും.

ബുധനാഴ്ച്ച അസ്തമിച്ച രാത്രി മഗ് രിബ് നിസ്‌കാരാനന്തരം 7.00 മണിക്ക് സ്വലാത്ത്- ദുആ അനുസ്മരണ- സൗജന്യ ഉംറ യാത്രായയപ്പ് സമ്മേളനം നടക്കും. മജ്‌ലിസ് ചെയര്‍മാന്‍ എര്‍മാളം അബൂബക്കര്‍ ഖാദിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി എ മുനീര്‍ തൈവളപ്പ് സ്വാഗതം പറയും. സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട ഉദ്ഘാടനം ചെയ്യും.
സ്വലാത്ത് വാര്‍ഷികവും പയോട്ട തങ്ങള്‍ അനുസ്മരണവും 25 ന്

കാസര്‍കോട് സഫിയ ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഹക്കീം ശഫാഅത്ത് സ്വലാത്ത് ഡയറി മുഖേന തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കുള്ള സൗജന്യ ഉംറ ടിക്കറ്റ് നല്‍കി ആദരിക്കും. തുടര്‍ന്ന് പ്രമുഖ സൂഫിവര്യന്‍ സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി കൂരിക്കുഴി തങ്ങള്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിനും സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

പ്രമുഖ വ്യക്തിത്വങ്ങളായ ഷാഫി തെരുവത്ത്, അബ് ദുല്‍ ജബ്ബാര്‍ പുത്തൂര്‍, ശംസുദ്ദീന്‍ ഖാന്‍ തളങ്കര, മുഹമ്ദ് ഷരീഫ് ചെമനാട്, അസീസ് അസ് രി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. കോ ഓഡിനേറ്റര്‍ കെ എം മുഹമ്മദ് എര്‍മാളം നന്ദി പറയും. തുടര്‍ന്ന് അന്നദാനം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യഹ് യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട (ചെയര്‍മാന്‍ സ്വാഗത സംഘം), എര്‍മാളം അബൂബക്കര്‍ ദാരിമി (മജ്‌ലിസ് ചെയര്‍മാന്‍), സി എ അബ്ദുര്‍റഹിമാന്‍ അടുക്കത്തില്‍ (വൈസ് ചെയര്‍മാന്‍ സ്വാഗത സംഘം), ശംസുദ്ദീന്‍ ഖാന്‍ തളങ്കര (വൈസ് ചെയര്‍മാന്‍ സ്വാഗത ,സംഘം ), മുസ്തഫ ടി എ തൈവളപ്പ്(കണ്‍വീനര്‍), എ എം അബൂബക്കര്‍ ഹാജി ( കണ്‍വീനര്‍), അസീസ് അസ് രി (കോ ഓഡിനേറ്റര്‍), കെ എം മുഹമ്മദ് എര്‍മാളം (കോ ഓഡിനേറ്റര്‍)))) എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Alampady, Swalath, Flag-off, Inauguration, Remembrance, Ermalam, T.A Muneer, Shafi Theruvath, Swalath Anniversary on 25.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia