ബെളിഞ്ചയില്‍ സ്വലാത്ത് വാര്‍ഷികം ആരംഭിച്ചു
Apr 25, 2012, 08:02 IST
![]() |
ബെളിഞ്ചം ഹദ്ദാദ് നഗറില്‍ നടന്നു വരുന്ന സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ചുളള മതപ്രഭാഷണ പരിപാടി കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
ബെളിഞ്ചം: ബെളിഞ്ചം ഹദ്ദാദ് നഗര്‍ ഹദ്ദാദ് ജുമാമസ്ജിദില്‍ ആഴ്ചകള്‍തോറും നടത്തിവരാറുളള സ്വലാത്ത് മജ്ലീസിന്റെ വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട മതപ്രഭാഷണ പരിപാടി ബെളിഞ്ചം ഹദ്ദാദ് നഗറില്‍ ആരംഭിച്ചു. പരിപാടി മുഹമ്മദ് മുസ്ളിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാവൈസ് പ്രസിഡണ്ട് ഇ.പി.ഹംസ്സത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പൊസോളിഗ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ബി.പി.അബ്ദുല്‍റഹ്മാന്‍ പള്ളം, സാദിഖ് മൌലവി, അബ്ദുല്‍ റഹ്മാന്‍ ദര്‍ഘാസ്, ജി.ഹസ്സന്‍ കുഞ്ഞ്, ബി.എം.അഷ്റഫ്, അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിമുല സംബന്ധിച്ചു.
ഇന്ന് രാത്രി മുഹമ്മദ് ഹനീഫ് നിസാമിയും നാളെ രാത്രി സമസ്ത ദക്ഷിണകന്നഡ ജില്ലപ്രസിഡണ്ട് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിക് കോളേജ് പ്രൊഫസര്‍ സലീം ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തും.
Keywords: Swalath anniversary, Belinjam, Kasaragod