ബുഖാരിയ ഇസ്ലാമിക് കോംപ്ലക്സില്‍ സ്വലാത്ത് വാര്‍ഷികവും മത പ്രഭാഷണവും
Mar 6, 2013, 16:21 IST
ബോവിക്കാനം: മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ആലൂര് സയ്യിദ് മുഹമ്മദ് കുഞ്ഞിതങ്ങള്‍ ആണ്ട് നേര്‍ചയും മെയ് 6,7,8,9 തീയതികളില്‍ നടക്കും.
മെയ് ആറിന് രാവിലെ ഒമ്പത് മണിക്ക് ചെയര്മാന് ആലൂര് സയിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. മെയ് 6,7,8, തീയതികളില്‍ രാത്രി പ്രമുഖ മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും.
ഒമ്പതിന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിലും, സ്വലാത്ത് മജ്ലിസിലും, ഉത്ബോധന പ്രസംഗത്തിലും, കൂട്ടപ്രാര്‍ഥനയിലും പ്രമുഖ സാദാത്തുക്കളും മതപണ്ഡിതരും സൂഫീവര്യരും സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും.
Keywords: Bukhari, Islamic, Complex, Swalath anniversary, Speech, Bovikanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News