Alert | പടന്നക്കാട്ട് കുറുവ സംഘമെത്തിയതായി സംശയം; സിസിടിവി ചിത്രം പുറത്തുവിട്ട് നീലേശ്വരം പൊലീസ്
● സിസിടിവി ദൃശ്യങ്ങൾ പൊലീസ് പങ്കുവച്ചു, സംശയകരരായവരെ കണ്ടാൽ റിപ്പോർട്ട് ചെയ്യുക.
● ഇവരെ ശ്രദ്ധിക്കണമെന്നും കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
നീലേശ്വരം: (KasargodVartha) പടന്നക്കാട്ട് കുറുവ സംഘമെന്ന് സംശയിക്കുന്ന രണ്ടംഗ സംഘത്തിന്റെ സിസിടിവി ചിത്രം നീലേശ്വരം പൊലീസ് പുറത്തുവിട്ടു. കുറുവ സംഘങ്ങളെ കുറിച്ചുള്ള ഭീതി പരത്തുന്ന വാർത്തകൾക്കിടയിൽ നമുക്കിടയിലുള്ള ചില അപരിചിതരുടെ സാന്നിധ്യം ശ്രദ്ധിക്കാതെ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം പടന്നക്കാട് ഒരു വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പൊലീസ് പുറത്തുവിട്ടത്.
ഇവരെ ശ്രദ്ധിക്കണമെന്നും കണ്ടാൽ പൊലീസിൽ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പ്രധാന റോഡിൽ നിന്നും പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യ ദൃഡഗാത്രൻമായ രണ്ട് യുവാക്കൾ വീടിനെ വ്യക്തമായി വീക്ഷിക്കുന്നത് കാമറ ദൃശ്യത്തിലുണ്ട്. ദൃശ്യം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി നടത്തിയ അന്വേഷണത്തിൽ പരിചയമില്ലാത്തവരാണെന്ന് വ്യക്തമായതോടെ ഇവർ കുറുവാ സംഘത്തിൽ പെട്ടവരാകാമെന്ന പൊലീസിന്റെ ബലമായ സംശയത്തെ തുടർന്നാണ് ദൃശ്യം പുറത്തുവിടാൻ തയ്യാറായത്.
ഇവരെ കണ്ടാൽ താഴെ കാണുന്ന പൊലീസിന്റെ നമ്പറിൽ അറിയിക്കാം: 9497980928 (എം വി വിഷ്ണുപ്രസാദ്, സബ് ഇൻസ്പെക്ടർ നീലേശ്വരം), ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ് - 9497927904, ദിലീഷ് പള്ളിക്കൈ - 9497928799.
അതേസമയം ദൃശത്തിലുള്ളവർ കുറുവാ സംഘമല്ലെന്ന് പൊലീസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇവർ മലപ്പുറത്ത് നിന്നും പടന്നക്കാട്ടെത്തിയ പെയിൻ്റിംഗ് പണിക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി.
Updated
#Padnekkad #KuravaGang #CCTVFootage #KeralaCrime #NeeleswaramPolice #PublicAlert