റഫീഖിന്റെ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; പോലീസിനെതിരെ രൂക്ഷ വിമര്‍ശനം
Jun 2, 2012, 12:06 IST
![]() |
Muhammed Rafeeq |
ഇക്കഴിഞ്ഞ ഏപ്രില്‍ 12 ന് രാവിലെയാണ് മൊഗ്രാല്‍ പുത്തൂര്‍ റെയില്‍വെ പാളത്തില്‍ റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവസ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകള്‍ കൊലപാതകമാണെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോലീസ് റഫീഖിന്റെ മരണത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിയില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നാട്ടുകാര്‍ ആരോപണമുന്നയിച്ചത്. ഉന്നതതല ഏജന്‍സിയെ കൊണ്ട് നിഷ്പക്ഷമായും നീതിപൂര്‍വ്വമായും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണവും ശക്തമാണ്.
ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍റഹ്മാന്‍, നഗരസഭാ സ്റ്റാന്‍ിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍, എ. എം കടവത്ത്, ടി എം എ കരിം, കെ ബി ഗംഗാധരന്‍, ജി. ചന്ദ്രന്‍, അബ്ദുല്‍കരിം സിറ്റി ഗോള്‍ഡ്, കെ എം ബഷീര്‍, ഇബ്രാഹിം ഹാജി കേളുവളപ്പില്‍, ഖാദര്‍ ബങ്കര, ഷരീഫ് കളനാട്, എം പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്‍ഖാദര്‍ കളനാട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ (മുഖ്യരക്ഷാധികാരി), ടി ഇ അബ്ദുല്ല, പി എ അഷ്‌റഫലി, എ അബ്ദുല്‍റഹ്മാന്‍, ഹാജി പൂന അബ്ദുല്‍റഹ്മാന്‍, എ എം കടവത്ത്, ഖാദര്‍ ബങ്കര, കരിം സിറ്റിഗോള്‍ഡ്, ഇബ്രാഹിം കേളുവളപ്പില്‍, എ കെ അബൂബക്കര്‍ ഹാജി, ടി എം എ കരിം, ആര്‍ ഗംഗാധരന്‍, അബ്ബാസ് ബീഗം (രക്ഷാധികാരികള്‍), ജി നാരായണന്‍ (ചെയര്‍മാന്‍), ജി ചന്ദ്രന്‍, കെ ബി ഗംഗാധരന്‍, എന്‍ എം സുബൈര്‍, എം പി അബൂബക്കര്‍(വൈസ് ചെയര്‍മാന്‍മാര്‍), ഷാഫി എ നെല്ലിക്കുന്ന് (ജന.കണ്‍വീനര്‍), കെ എം ബഷീര്‍, സതീശന്‍, എസ് അച്യുതന്‍, ഹനീഫ് എന്‍ കെ, സൂരജ്, പത്മനാഭന്‍, മനോജ്, ടി.എം അസ്ലം, ലീലാമണി, മുസ്താഖ് ചേരങ്കൈ, സുനിത, കെ ഖാലിദ് (കണ്‍വീനര്‍മാര്‍), മാമു കൊപ്ര (ട്രഷറര്‍). ആക്ഷന്‍കമ്മിറ്റി യോഗത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു.
Keywords: Kasaragod, N.A.Nellikunnu, Action Committee, Muhammed rafeeq