തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യാത്ത ജോലിക്ക് പണമനുവദിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും അക്കൗണ്ടന്റിനും സസ്‌പെന്‍ഷന്‍
Oct 6, 2016, 19:06 IST
ബദിയഡുക്ക: (www,kasargodvartha.com 06/10/2016) തൊഴിലുറപ്പ് പദ്ധയിയില്‍ ചെയ്യാത്ത ജോലിക്ക് പണമനുവദിച്ച പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്‍ഡ് സെക്രട്ടറിയേയും അക്കൗണ്ടന്റിനേയും പഞ്ചായത്ത് ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ബദിയഡുക്ക പഞ്ചായത്ത് സെക്രട്ടറി സൂപ്പി, അസി. സെക്രട്ടറി പ്രസാദ്, അക്കൗണ്ടന്റ് ലതിക എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബദിയഡുക്ക പഞ്ചായത്തില്‍ നടന്ന് തൊഴിലുറപ്പ് പദ്ധയിയുടെ ഭാഗമായി ഓവുചാല്‍ നിര്‍മാണം നടത്തിയെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്ന് അനധികൃതമായി പണം അനുവദിച്ചുവെന്നാണ് പരാതി. ഇതിനെതിരെ നാട്ടുകാരിലൊരാള്‍ ധനകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നിന്നുമെത്തിയ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത്തരമൊരു ഓവുചാല്‍ പ്രവൃത്തി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.
പഞ്ചായത്തിലെ എഞ്ചിനിയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം പഞ്ചായത്ത് മെമ്പറടക്കമുള്ള മോണിറ്ററിംഗ് കമ്മിറ്റി പ്രവൃത്തി വിലയിരുത്തിയാണ് തുക പാസാക്കിയത്. അത് കൊണ്ട് തന്നെ പഞ്ചായത്ത് സെക്രട്ടറി പ്രവൃത്തി നടന്നത് പരിശോധിക്കാതെ പണം അനുവദിച്ചതാണ് ഇപ്പോള്‍ സസ്‌പെന്‍ഷന് കാരണമായത്.

Keywords: Kasaragod, Kerala, Badiyadukka, Job, Fund, Panchayath, secretary, Assi Secretary, Accountant, Suspended, Prasad, Lathiga,