city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സസ്‌പെന്‍ഷന്‍ ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി; നടപടി വന്ന് രണ്ടാം നാള്‍ ഓവര്‍സിയര്‍ അജിത നഗരസഭയിലെത്തി ജോലിയില്‍ തിരികെ കയറി, ഭരണസമിതിക്ക് കനത്ത തിരിച്ചടി

കാസര്‍കോട്: (www.kasargodvartha.com 23.06.2018) ഭവന നിര്‍മ്മാണ പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സസ്പന്റ് ചെയ്യപ്പെട്ട വനിതാ ഓവര്‍സിയര്‍ രണ്ടാം നാള്‍ ജോലിയില്‍ തിരികെ കയറി. സസ്‌പെന്‍ഷന്‍ ചീഫ് എന്‍ജിനിയര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കാസര്‍കോട് നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയറായ സി എസ് അജിത നഗരസഭയിലെത്തി ജോലിക്ക് ഹാജരായത്. ഇത് ഭരണസമിതിക്ക് കനത്ത തിരിച്ചടിയായി.

ബിപിഎല്‍ ഭവനനിര്‍മാണത്തിന് ക്രമവിരുദ്ധമായി അനുവദിച്ച പണം തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് തന്റെ സസ്‌പെന്‍ഷന് കാരണമെന്ന് കാണിച്ച് സസ്‌പെന്‍ഷനിലായ അജിത ചീഫ് എന്‍ജിനിയറെ പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് ചീഫ് എന്‍ജിനിയര്‍ റദ്ദാക്കിയത്. മൂന്നാം ഗ്രേഡ് ഓവര്‍സിയറായ സി എസ് അജിതയെ കൗണ്‍സിലിന്റെ ഐകകണ്‌ഠ്യേന തീരുമാനമെന്ന പേരില്‍ കഴിഞ്ഞദിവസമാണ് സസ്പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി; നടപടി വന്ന് രണ്ടാം നാള്‍ ഓവര്‍സിയര്‍ അജിത നഗരസഭയിലെത്തി ജോലിയില്‍ തിരികെ കയറി, ഭരണസമിതിക്ക് കനത്ത തിരിച്ചടി

എന്നാല്‍ ഐകകണ്‌ഠ്യേനയുള്ള തീരുമാനമല്ലെന്ന് നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ കെ.ദിനേശന്‍ രേഖാമൂലം അറിയിച്ചിരുന്നു. കൂടാതെ അജിത കൃത്യവിലോപം നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നും സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കിയതായും അറിയിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സസ്പെന്‍ഷന്‍ നടപടി ഉചിതമല്ലെന്നും സെക്രട്ടറിയുടെ നടപടി ഏകപക്ഷീയമാണെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അജിതയെ സര്‍വീസിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തുള്ള നടപടി റദ്ദാക്കുന്നതെന്ന് ചീഫ് എന്‍ജിനിയറുടെ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ലഭിച്ചയുടന്‍ സി എസ് അജിത ശനിയാഴ്ച തന്നെ നഗരസഭയിലെത്തി ജോലിക്ക് ഹാജരാവുകയായിരുന്നു. ഇതേ വിഷയം ഉന്നയിച്ച് സി.പി.എം കൗണ്‍സിലര്‍ കെ.ദിനേശന്‍ സെക്രട്ടറിയുടെ ക്യബിനില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. സി.പി.ഐയുടെ സര്‍വ്വീസ് സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് അജിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, suspension, House, Chief Engineer, Cancelled, Suspension cancel by chief engineer; overseer ajitha back in job. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia