നിസാറിന്റെ ദുരൂഹ മരണം: സൂഹൃത്ത് ഗോവ പോലീസില്‍ കീഴടങ്ങി
Nov 25, 2012, 22:55 IST
ഗോവ: ആല്‍ബം അഭിനേതാവും, ഗായകനുമായ ദേളി സ്വദേശി ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുഹൃത്ത് ഗോവ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ദേളി സഅദിയ്ക്കടുത്ത നിസാര്‍ അബൂബക്കറി(35)നെയാണ് കഴിഞ്ഞ ആഗസ്ത് 29 ന് ഗോവ കാലങ്കട്ട് വെസ്റ്റ് ഓറീസണ്‍ ഗസ്റ്റ്ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂബക്കറിന്റെ സുഹൃത്ത് ചൂരി ബട്ടംപാറയിലെ ആഷിര്‍(29) ആണ് ശനിയാഴ്ച അഭിഭാഷകനോടൊപ്പം ഗോവ എസ്.ഐയ്ക്ക് മുമ്പാകെ ഹാജരായത്.
ആഗസ്ത് 27ന് രാത്രി നിസാറും ആഷിറും ഗോവയിലേക്ക് പോവുകയും ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും ചെയ്തു. പിന്നീട് 29നാണ് നിസാറിനെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. ആഷിറിന്റെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. നിസാറിന്റെ മരണത്തോടെ ആഷിറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ആഷിറിന് വേണ്ടി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അഭിഭാഷകന്‍ മുഖേന പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുന്നത്. ഗോവ പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നിസാറിന്റെ സഹോദരന്‍ റഫീഖ് മണിയങ്കാനം ഗോവയിലേക്ക് ഞായറാഴ്ച പുറപ്പെടും.
മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കാനാകാതെ ശ്വാസംമുട്ടിയാണ് നിസാര്‍ അബൂബക്കര്‍ മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്. അടിവയറ്റില്‍ ചതവും ചുണ്ടിന് പരിക്കും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ടില്‍ പറഞ്ഞിരുന്നു. ആ പരിക്കുകള്‍ സാരമുള്ളവ അല്ലെന്നും റിപോര്‍ടില്‍ പരാമര്‍ശമുണ്ടായിരുന്നു. മരണം ശ്വാസം മുട്ടിയാണെന്നും കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.
എന്നാല്‍ സുഹൃത്തിന്റെ മരണത്തോടെ ആഷിറിനെ കാണാതായത് സംശയം വര്‍ധിപ്പിച്ചിരുന്നു. ആഷിറിനെ ചോദ്യം ചെയ്താല്‍ നിസാറിന്റെ മരണത്തിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മുറിയെടുക്കുമ്പോള്‍ നിസാറിന്റെ കൈയ്യില്‍ 20,000 രൂപ ഉണ്ടായിരുന്നുവെന്നും എന്നാല്‍ മരണ സമയത്ത് 1000 രൂപയൊഴികെ ബാക്കി പണം കാണാനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. നേരത്തെ താളിപ്പടുപ്പിലായിരുന്നു ആഷിര്‍ താമിസിച്ചിരുന്നത്. നിസാറിന്റെ മരണത്തിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പിന്നീട് ആഷിര്‍ മുംബൈയിലേക്ക് കടന്നതായും സൂചന ലഭിച്ചിരുന്നു. മരിച്ച നിസാര്‍ അബൂബക്കര്‍ കാഞ്ഞങ്ങാട്ടെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായാണ് സുഹൃത്തുക്കള്‍ ഗോവയിലേക്ക് പോയത്.
Keywords: Nisar Aboobacker, Murder, Deli native, Goa, Lodge, Police station, Enquiry, Friend, Ashir, Surrender, Kasaragod, Kerala, Malayalam news, Suspected in Nisar's death surrenders
Related news:
ദേളി സ്വദേശിയായ യുവാവ് ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
നിസാറിന്റെ മരണം കൊലയെന്ന് സൂചന; ഗോവ പോലീസ് സുഹൃത്തിനെതേടുന്നു






