അംഗിതയ്ക്ക 'സ്നേഹവീട്' നല്കാന് സുരേഷ് ഗോപിയെത്തി
Aug 28, 2013, 15:08 IST
ചെറുവത്തൂര്‍: നാട്ടുകാരും കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ചെറുവത്തൂര്‍ മയ്യിച്ചയിലെ രാധാകൃഷ്ണന്റെ മകള്‍ അംഗിതയ്ക്കുവേണ്ടി നിര്‍മിച്ച 'സ്നേഹ വീടി'ന്റെ താക്കോല്‍ നല്കാന് നടന് സുരേഷ് ഗോപി എത്തി. സുരേഷ് ഗോപിയുടെ കൂടി സഹായത്തോടെയാണ് വീട് നിര്‍മിച്ചത്.
സമൂഹത്തില്‍ ദുരിതവും രോഗവും പേറി ജീവിക്കുന്നവര്‍ക്ക് തണലായി മാറിയ മഹാനടന് എത്തിയപ്പോള്‍ അംഗിതയുടെ പുതിയ വീടായ 'ഗോപിഥ'യില്‍ ആഹ്ലാദം അലയടിച്ചു. വീട്ടിലെത്തിയ സുരേഷ് ഗോപി അംഗിതയെ കൈയ്യിലെടുത്ത് സ്നേഹ ചുമ്പനം നല്കി. വീട്ടുകാര്‍ക്കൊപ്പം മുറികളെല്ലാം കയറിയിറങ്ങി ചുറ്റിക്കണ്ട സുരേഷ് ഗോപി 15 മിനുട്ടോളം ഇവിടെ ചെലവഴിച്ചു.
ഇതിനുശേഷം തൊട്ടടുത്ത മയ്യിച്ച വയല്‍ക്കര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംഗിതയും മാതാപിതാക്കളായ രാധാകൃഷ്ണനും രമയും ചേര്‍ന്ന് സുരേഷ് ഗോപിയില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. വീട് നിര്‍മാണം ഏറ്റെടുക്കുകയും ഇതിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത നെഹ്റു കോളജ് വിദ്യാര്‍ത്ഥികളെയും ഇതിന് വേണ്ടി അധ്വാനിച്ച നാട്ടുകാരേയും സുരേഷ് ഗോപി തന്റെ അഭിനന്ദിച്ചു.

ചടങ്ങില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. വി.വി. ബീലകൃഷ്ണന് റിപോര്‍ട്ട് അവതരിപ്പിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷണന്‍, പി. ശ്രീനാഥ്, എം.പി. കുഞ്ഞിക്കണ്ണന്, എം. രാധാമണി, സി. കാര്‍ത്ത്യായനി, എം. മുരളീധരന്, കെ. രാമനാഥന്, ഇ. കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന്, ടി.പി. സുകുമാരന്‍, ഡോ. കെ.പി. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, Cheruvathur, Suresh Gopi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.