എന്‍ഡോസള്‍ഫാന്‍: ഒപ്പുമരച്ചുവട്ടില്‍ നിരാഹാരം കിടക്കുമെന്ന് സുരേഷ് ഗോപി
Mar 23, 2013, 19:02 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ശക്തിപകരാനും ഇരകള്‍ക്ക് സാന്ത്വനമേകാനും സിനിമാ നടന്‍ സുരേഷ് ഗോപി കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ട് നടന്നുവരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ താന്‍ ഒപ്പുമരച്ചുവട്ടില്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരസമിതി നേതാക്കളെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി തിരവനന്തപുരത്ത് ചര്‍ചക്കെത്തിയ സമര സമിതി നേതാക്കള്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സമരത്തിന് തന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ദുരിതബാധിതര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്നും വ്യക്തമാക്കി. ജനകീയ സമരത്തിന് അന്തിമ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Related News:
എന്‍ഡോസള്‍ഫാന്‍ സമരം: ഐക്യദാര്‍ഢ്യവുമായി പു.ക.സാ.യുടെ ഉപവാസം
സുരേഷ് ഗോപി ടിക്കറ്റ് നല്‍കും; തനൂജ ബീവിയുടെ രക്ഷിതാവിന് ഹജ്ജിന് പോകാം