city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുരേന്ദ്രന്‍ നീലേശ്വരം സ്മാരക അവാര്‍ഡ് പ്രമോദ് രാമന്, ശെല്‍വരാജ് മാധ്യമ ഫോട്ടോഗ്രാഫ് അവാര്‍ഡ് മനു ഷെല്ലിക്ക്

കാസര്‍കോട്: (www.kasargodvartha.com 25/11/2016) നീലേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിര്‍ത്തിക്കുന്ന സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ സുരേന്ദ്രന്‍ സ്മാരക മാധ്യമ അവാര്‍ഡിന് മനോരമ ന്യൂസ് കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍ അര്‍ഹനായതായി സ്മാരക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്തകളുടെ അവതരണത്തിലും വിശകലനത്തിലും അനുവര്‍ത്തിക്കുന്ന തനത്‌ശൈലി പരിഗണിച്ചാണ് പ്രശസ്ത മാധ്യമ നിരൂപകനായ ഡോ. സെബാസ്‌റ്റൈന്‍ പോള്‍ ചെയര്‍മാനും സതീഷാബാബു പയ്യന്നൂര്‍, ഡോ. എ എം ശ്രീധരന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റി പ്രമോദ് രാമനെ ഈ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രശസ്ത മാധ്യമ ഫോട്ടോഗ്രാഫര്‍ ശെല്‍വരാജ് കയ്യൂരിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ-ഫോട്ടോഗ്രാഫി അവാര്‍ഡിന് മെട്രോവാര്‍ത്ത എറണാകുളം ചീഫ് ഫോട്ടേഗ്രാഫര്‍ മനുഷെല്ലി അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫ. എം എ റഹ്മാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, ബാബു കാംബ്രത്ത് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

2016 ഡിസംബര്‍ മൂന്നിന് വൈകുന്നേരം 4.30 മണിക്ക് നീലേശ്വരം വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡോ. സെബാസ്റ്റിയന്‍ പോള്‍ അനുസ്മാരക പ്രഭാഷണം നടത്തും. എം രാജഗോപാലന്‍ എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍, സെക്രട്ടറി സേതു ബങ്കളം, ജൂറി അംഗം വി വി പ്രഭാകരന്‍ എന്നിവര്‍പങ്കടുത്തു.
സുരേന്ദ്രന്‍ നീലേശ്വരം സ്മാരക അവാര്‍ഡ് പ്രമോദ് രാമന്, ശെല്‍വരാജ് മാധ്യമ ഫോട്ടോഗ്രാഫ് അവാര്‍ഡ് മനു ഷെല്ലിക്ക്

Keywords: Kasaragod, Neeleswaram, Award, Memorial, Photographer, Journalist, Editor, Manorama News, Media, Jury.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia