എന്‍ഡോസള്‍ഫാന്‍: സുരേന്ദ്രന്‍ കൂക്കാനം സ്വന്തം ശരീരം കാന്‍വാസാക്കി
Feb 27, 2013, 19:29 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ പിന്തുണച്ച് കൊണ്ട് 'അല കേരള'യുടെ നേതൃത്വത്തില്‍ സുരേന്ദ്രന്‍ കൂക്കാനം തന്റെ ശരീരം കാന്‍വാസാക്കി ചിത്രംവരച്ച് നഗര പ്രദക്ഷിണം നടത്തി.
അല കേരളയുടെ വത്സന്‍ പിലിക്കോട്, ചന്ദ്രന്‍ കല്ലത്ത് നേതൃത്വ നല്‍കി. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് തുടര്‍ന്നുവരുന്ന നിരാഹാര സമരം രണ്ടാം ദിവസം ജി.ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് പി. റുക്‌സാന ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം നേതാക്കളായ നൂര്‍ ആഇശ, സക്കീന അക്ബര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വി. സുശാന്ത്, പനങ്കാവ് വയല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരായ പി. ചന്ദ്രന്‍, പി. സുരേന്ദ്രന്‍, ചന്ദ്രന്‍ പനങ്കാവ്, കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.