കള്ളവോട്ട്: കെ സുധാകരന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം
May 12, 2016, 13:23 IST
ഉദുമ: (www.kasargodvartha.com 12.05.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
കെ സുധാകരന് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. മണ്ഡലത്തില്‍ അമ്പതോളം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നും ഇവിടെ കള്ളവോട്ട് നടത്താന്‍ സാധ്യത ഉണ്ടെന്നും ഇത് തടയുന്നതിനായും പോളിംഗ് ഏജന്റ്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായും കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരന്‍ ഹര്‍ജി നല്‍കിയത്.
കള്ളവോട്ട് തടയുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മതിയായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. സുപ്രിംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് സുധാകരന്‍ അടിയന്തിരമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. നേരത്തെ സുധാകരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തെ തുടര്‍ന്ന് തള്ളിയതിനാലാണ് സുധാകരന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Keywords: Kasaragod, Uduma, Election, UDF, High-Court, Commission, K Sudhakaran, Supreme court, Vote, Booth.