city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേക്കപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (kasargodvartha.com 27.06.2016) പ്രവാസികള്‍ നമ്മുടെ മുഖ്യധാരയോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സഹോദര വര്യരാണെന്നും അവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് ഇന്റര്‍ നാഷണലിന്റെ 'സുപ്ര' ഇഫ്താര്‍ മീറ്റ് ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കാരുണ്യമേഖലയിലും സാംസ്‌ക്കാരിക രംഗത്തും കാസര്‍കോട് വേക്കപ്പിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളില്‍ നിങ്ങളില്‍ ഒരുവനായി താനും എന്നും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത-വര്‍ണ-വര്‍ഗ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇതുപോലുള്ള സംഘടനകളാണ് ഇന്നിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരാണില്‍ നിന്നും പെണ്ണില്‍നിന്നും ഉയിര്‍കൊണ്ട മനുഷ്യ സമുദായം മതത്തിന്റേയും ജാതിയുടേയും പേരില്‍ പരസ്പരം പോരടിച്ചു കഴിഞ്ഞുകൂടേണ്ടവല്ലെന്നും അവര്‍ സഹോദരി സഹോദരന്മാരാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഹംസ പാലക്കി പറഞ്ഞു.

വയറിനെമാത്രം പട്ടിണിക്കിട്ട് വ്രതമനുഷ്ഠിച്ചതുകൊണ്ടായില്ല. തന്റെ അടുത്തുള്ളവനെ സഹോദരനായി നെഞ്ചോടു ചേര്‍ക്കാതിരിക്കുന്നിടത്തോളം ഇസ്‌ലാം എന്നതിന് ശാന്തി സമാധാനം എന്നുള്ള അര്‍ത്ഥം കൈവരുന്നില്ല. ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കാന്‍ വേക്കപ്പിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മറന്ന് ചടങ്ങിനെത്തിയ റഹ്മാന്‍ തായലങ്ങാടിയുടെ സാന്നിധ്യം സദസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാസര്‍കോടിന്റെ മണ്ണ് വേക്കപ്പ് പോലുള്ള പ്രവാസി സംഘടനകള്‍ക്ക് ഏറെ വളക്കൂറുള്ളതാണെന്നും നാളെ കാസര്‍കോടിന്റെ ചരിത്രം എഴുതുമ്പോള്‍ വേക്കപ്പിന്റെ ഇടം അതില്‍ വളരെ വലുതായിരിക്കുമെന്നും റഹ് മാന്‍ തായലങ്ങാടി പറഞ്ഞു.

കൊപ്പല്‍ അബ്ദുല്ല, വി വി പ്രഭാകരന്‍, മുജീബ് അഹ്മദ്, ടി എ ശാഫി, ഹനീഫ് പാലായി എന്നിവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേക്കപ്പ് ചെയര്‍മാന്‍ അസീസ് അബ്ദുല്ല അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ സ്‌കാനിയ ബെദിര സ്വാഗതവും മുഹമ്മദ് ഹദ്ദാദ് നന്ദിയും പറഞ്ഞു.

ഫാത്വിമ ഇബ്രാഹിം, എന്‍ എ അബൂബക്കര്‍, രാജന്‍ പെരുമ്പള, കെ എ മുഹമ്മദ് ഹനീഫ്, ടി എം എ പാണലം, മുജീബ് കളനാട്, മധൂര്‍ മുഹമ്മദ്, ചന്ദ്രമോഹന്‍, സിദ്ദീഖ് നദ് വി ചേരൂര്‍, സി എല്‍ ഹമീദ്, ഷാഫി എ നെല്ലിക്കുന്ന്, എം എ ഷാഫി, ഉമേഷ് ചാലിയ, മൂസ ഹാജി ചേരൂര്‍, എ വി സന്തോഷ് കുമാര്‍, ഷാഫി തെരുവത്ത്, ഖാദര്‍ ഹാജി ചെങ്കള, കെ എം ബഷീര്‍, എ പി വിനോദ്, ഖാലിദ് പൊവ്വല്‍, മാഹിന്‍ കുന്നില്‍, ഫറൂഖ് കാസ്മി, ളാഹിര്‍ കളനാട്, മൊയ്തു ചേരൂര്‍, ഷാഫി പാദാര്‍, അബ്ദുല്‍ സലാം കുന്നില്‍, അഷറഫ് യേനപോയ, അബ്ദുല്ല ഗുരുക്കള്‍, കബീര്‍ മഞ്ഞംപാറ, സിദ്ദീഖ് ലേസ്യത്ത്, ഹിഷാം മിഹ്‌റാജ്, എ ബി മുല്ല, അസ്‌കര്‍ തൈവളപ്പ്, മധൂര്‍ ഷെരീഫ്, റഹീം ചൂരി, രവീന്ദ്രന്‍ പാടി, അഷ്‌റഫലി ചേരങ്കൈ, ഹമീദ് കാപ്പില്‍, ഉസ്മാന്‍ കടവത്ത്, ദിനേഷ് ഇന്‍സൈറ്റ്, മൊയ്തു ഹാജി സുപാരി, സി ബി മുഹമ്മദ്, അബു ചേരൂര്‍, നാസര്‍ മൊഗ്രാല്‍, ആസിഫലി, അതീഖ് റഹ് മാന്‍ ബേവിഞ്ച, അബ്ദുല്ല പടിഞ്ഞാര്‍, മഹ്മൂദ് ജീലാനി, മുജീബ് ബായാര്‍, ഹനീഫ് ചൗക്കി, എസ് കെ ഷെരീഫ് ഹാജി, ബഷീര്‍ കൊല്ലമ്പാടി, നാസര്‍ മാന്യ, സമീര്‍ നായന്‍മാര്‍മൂല, നവാസ് പെരുമ്പള, ഇബ്രാഹിം ചാപ്പ, സൈനുദ്ദീന്‍ ആരിഫ്, ഉമ്മര്‍ നുസ്രത്‌നഗര്‍ തുടങ്ങിയവരും നോമ്പുതുറയില്‍ പങ്കെടുത്തു.

വേക്കപ്പ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords: Kasaragod, Minister E Chandrashekaran, Islam, Koppal Abdulla, V V Prabhakaran, Mujeeb Ahmed, Welcome speech, Wishes, Supra Iftar meet conducted by WAKE UP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia