city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സപ്ലൈകോയില്‍ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം തകരാറിലാകുന്നത് ഓണം വിപണിയെ പ്രതിസന്ധിയിലാക്കുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2018) യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സപ്ലൈകോയില്‍ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഉപഭോക്താക്കള്‍ക്ക് ഓണം വിപണിയില്‍ ദുരിതം. ഇന്റര്‍നെറ്റ് സംവിധാനം ഇടക്കിടെ മുടങ്ങുന്നതുമൂലം സാധനം വാങ്ങാനെത്തുന്ന  പകുതിപേര്‍ക്ക് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നുള്ളൂ.

സപ്ലൈകോയില്‍ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം തകരാറിലാകുന്നത് ഓണം വിപണിയെ പ്രതിസന്ധിയിലാക്കുന്നു
സപ്ലൈകോയില്‍ നല്‍കിയിരിക്കുന്ന പ്രിന്ററും  കമ്പ്യൂട്ടറും ഗുണനിലവാരം കുറഞ്ഞവയായതിനാല്‍ പലപ്പോഴും ഇവ പണിമുടക്കുകയാണ്. ഇതു കാരണം ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ഇതുമൂലം വില്‍പ്പനയിലും വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പത്തു ദിവസങ്ങളില്‍ ഒന്നരലക്ഷം മുതല്‍ രണ്ടരലക്ഷം രൂപ വരെ വില്‍പ്പനയുണ്ടായിരുന്ന ഔട്ട്ലെറ്റുകളില്‍ ഈ മാസം അത് 80,000 മുതല്‍ 90,000 വരെയായി കുറഞ്ഞിരിക്കുകയാണ്. ഓണം-ബക്രീദ് കാലങ്ങളില്‍ വന്‍ വിറ്റുവരവാണ് സപ്ലൈകോ മാര്‍ക്കറ്റില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ പുതിയ പരിഷ്‌കാരം ഉത്സവസീസണില്‍ സപ്ലൈകോയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഉത്സവകാലം വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ഔട്ട്ലെറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ സപ്ലൈകോ എംഡിയുടെ ഏകാധിപത്യപരമായ നിലപാടാണ് എല്ലാ ഔട്ട്ലെറ്റുകളിലും ഒറ്റയടിക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണമത്രെ. സബ്സിഡിയായി ലഭിക്കുന്ന സാധനങ്ങളുടെ മറിച്ചുവില്‍പ്പനയും ദുരുപയോഗവും തടയാന്‍ വേണ്ടിയാണ് ഓണ്‍ലൈന്‍ ബില്ലിംഗ് നടപ്പാക്കിയതെങ്കിലും തത്വത്തില്‍ ഈ തീരുമാനം സപ്ലൈകോക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാധനങ്ങളുടെ മറിച്ചുവില്‍പ്പനയും ദുരുപയോഗവും മൊത്തവിതരണ കേന്ദ്രങ്ങളിലാണ് സാധാരണയായി നടക്കാറുള്ളത്. ഔട്ട്ലെറ്റുകളില്‍ ഇതുണ്ടാകാറില്ലെന്നിരിക്കെ എന്തിനാണ് ഈ തലതിരിഞ്ഞ പരിഷ്‌കാരമെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. ഉത്സവകാലമായതിനാല്‍ എല്ലാവിധ സാധനങ്ങളും നേരത്തെ തന്നെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറ് മൂലം ഇതൊന്നും വാങ്ങാന്‍ കഴിയാത്ത ഗതികേടിലാണ് ജനങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, Onam-celebration, Online, Billing, Supplyco, Supplyco: Online billing in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia