city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ സി പി എമ്മിന്റെ നിയന്ത്രണത്തില്‍ എട്ടുകോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു

കാസര്‍കോട്:  (www.kasargodvartha.com 20/08/2015) ജില്ലയില്‍ സി പി എം നിയന്ത്രണത്തില്‍ എട്ടുകോടി രൂപയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു. ദേശീയ പാതയില്‍ നെടുങ്ങണ്ടയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള തേജസ്വിനി സഹകരണ ആശുപത്രി എട്ട് കോടി രൂപാ ചിലവിലാണ്  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നത്.

ആശുപത്രിക്ക് വേണ്ടി നളന്ദ റിസോര്‍ട്ടിന്റെ വടക്ക് ഭാഗത്ത് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സി.പി.എം നേതൃത്വം ഒരേക്കര്‍ സ്ഥലം വിലക്കുവാങ്ങിയിരുന്നു. ആശുപത്രിയുടെ പ്ലാനും പദ്ധതികളും പൂര്‍ത്തിയായി. കെട്ടിട നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കും.

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും തേജസ്വിനി സഹകരണ ആശുപത്രി. വര്‍ഷങ്ങളായി നീലേശ്വരം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്താണ് തേജസ്വിനി പ്രവര്‍ത്തിക്കുന്നത്.
തേജസ്വിനി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്ക് അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. മുഴുവന്‍ അംഗങ്ങളും സി.പി.എം നേതാക്കളാണ്.

എം. രാജഗോപാലന്‍ ചെയര്‍മാനും കരുവക്കാല്‍ ദാമോദരന്‍ വൈസ് ചെയര്‍മാനുമായ ഭരണസമിതിയില്‍ മുന്‍ പ്രസിഡണ്ട് കെ.പി. സതീഷ്ചന്ദ്രന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, കെ. ബാലകൃഷ്ണന്‍, കെ.പി.വത്സലന്‍, ജോസ് പതാലില്‍, കൊട്ടറ വാസുദേവ്, ബേബി ബാലകൃഷ്ണന്‍, ടി.വി. ശാന്ത, വി.വി.ര ത്‌നാവതി, കെ.പി. രവീന്ദ്രന്‍, പി. ചന്ദ്രന്‍, കെ. വിശ്വനാഥന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.

രണ്ട് തവണ തുടര്‍ച്ചയായി കെ.പി. സതീഷ് ചന്ദ്രന്‍ പ്രസിഡണ്ട് പദം വഹിച്ചു. പാര്‍ട്ടി ഭാരവാഹികള്‍ മറ്റ് സ്ഥാപനങ്ങളുടെ ചുമതലകള്‍ വഹിക്കാന്‍ പാടില്ലായെന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് സതീഷ് ചന്ദ്രന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത്. സതീഷ് ചന്ദ്രന്റെ ഏറ്റവും പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത്. സതീഷ് ചന്ദ്രന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് രാജഗോപാല്‍.
കാസര്‍കോട് ജില്ലയില്‍ സി പി എമ്മിന്റെ നിയന്ത്രണത്തില്‍ എട്ടുകോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു
ആശുപത്രി നിര്‍മ്മാണത്തിനുള്ള എട്ട് കോടി രൂപ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരു ധനകാര്യസ്ഥാപനം നേരത്തെ തന്നെ വായ്പ അനുവദിച്ചിട്ടുണ്ട്.

Keywords: Super Specialty Hospital by CPM, CPM, Kasaragod, Kerala, Hospital.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia