ആദര്‍ശ മുഖാമുഖം 21ന്
May 18, 2017, 13:36 IST
അണങ്കൂര്‍: (www.kasargodvartha.com 18/05/2017) കാലാകാലങ്ങളായി അഹലു സുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളില്‍ അഹലുസുന്നത്തിന്റെ ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതി കൊടുക്കാന്‍ ചിലര്‍ തന്ത്രം മെനയുന്ന സാഹചര്യത്തില്‍ പുതിയ തലമുറക്ക് അഹലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പറഞ്ഞുകൊടുക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും വേണ്ടി എസ് കെ എസ് എസ് എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് രാത്രി ഏഴ് മണിക്ക് അണങ്കൂര്‍ ജംഗ്ഷനില്‍ സുന്നി-മുജാഹിദ് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മതമൗലീകത ചമയുന്നവരെയും പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ശക്തമായി എതിര്‍ത്തും അവരുടെ കുത്സിത നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്ത് നിന്നും തന്നെയാണ് മുസ്ലിം പണ്ഡിതരുടെ ആധികാരിക കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എക്കാലവും അതിന്റെ ദൗത്യം നിര്‍വഹിച്ചുവരുന്നത്. മത തീവ്രവാദത്തെയോ തീവ്രമായ മതമൗലികതയെയോ പ്രചരിപ്പിച്ചുള്ള ഒരു നീക്കം സമസ്തയ്ക്ക് അന്യവുമാണ്.
അത് കൊണ്ട് തന്നെ സമുദായം ഏതു രീതിയിലും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ സമസ്തയും അതിന്റെ പോഷക ഘടകങ്ങളും ശക്തമായി നിലകൊണ്ടിട്ടുണ്ട്. ഇവിടെ മതാചരങ്ങളെയും അതിന്റെ ആശയങ്ങളെയും വികലമാക്കി പരിശുദ്ധ ഇസ്ലാം മതത്തെ സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. അവിടെയാണ് ഐ എസ് ആരോപണവും ഭീകര സംഘടനാ ബന്ധവുമൊക്കെ ഇസ്ലാം മതത്തിനെതിരെ ചാര്‍ത്തപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കുന്നത്.
പരിപാടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്‍ എം ടി അബൂബക്കര്‍ ദാരിമി മുഖാമുഖത്തിന് നേതൃത്വം നല്‍കും. സമസ്തയുടെയും പോഷക സംലടനകളുടെയും നേതാക്കള്‍, ബെദിര, അണങ്കൂര്‍, കൊല്ലമ്പാടി, തുരുത്തി, പെരുമ്പള എന്നീ പ്രദേശത്തെ മഹല്ല് ഖത്തീബുമാര്‍ ഭാരവാഹികള്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍, ഹാരിസ് ബെദിര, ഹാഷിം ഹുദവി അണങ്കൂര്‍, അബ്ദുല്‍ സലാം മൗലവി, ക്ലസ്റ്റര്‍ പ്രസിഡണ്ട് സാലിം ചുടുവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Anangoor, Sunni, Mujahid, SKSSF, Inauguration, Press Meet, Face to face on 21st at Anangoor
Keywords: Kasaragod, Anangoor, Sunni, Mujahid, SKSSF, Inauguration, Press Meet, Face to face on 21st at Anangoor