സുനിലിന്റെ മരണം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിന് വേണ്ടി അന്വേഷണം ഊര്‍ജിതം, സംശയമുള്ള വാഹനങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
Nov 1, 2019, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2019) ബെദ്രഡുക്ക രാംനഗര്‍ ലക്ഷം വീട് കോളനിയിലെ സുനിലിന്റെ (23) മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. സംശയമുള്ള വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിലിന്റെ സ്‌കൂട്ടറിലിടിച്ച വാഹനം കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ വിശ്വാസം. വാഹനത്തിന്റെ പെയ്ന്റ് ഇളകിപ്പോയതും മറ്റും കണ്ടെത്തിയാല്‍ ഇടിച്ച വാഹനം തിരിച്ചറിയാനാവും.
ഒക്ടോബര്‍ 25ന് വൈകിട്ട് ചൗക്കിയിലെ മെഡിക്കലില്‍ നിന്നും മരുന്ന് വാങ്ങി തിരിച്ചുപോകുമ്പോഴാണ് സുനിലിനെ വാഹനമിടിച്ചത്. തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
രാം നഗറിലെ സുരേഷ്- ശൈലജ ദമ്പതികളുടെ മകനാണ് സുനില്‍. വാഹനം കണ്ടെത്താനായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Chowki, Sunil's death; Investigation tighten
< !- START disable copy paste -->