സന്‍ഡേ തിയറ്റര്‍ നാടക ക്യാമ്പ് ഏഴു മുതല്‍
Apr 23, 2012, 15:00 IST

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ തിയറ്ററിന്റെ 12മത് നാടക ക്യാമ്പ് മെയ് ഏഴിന് ആരംഭിക്കും. ക്യാമ്പില്‍ സിനിമ, യോഗ, കളരി എന്നിയിലുള്ള പരീശലിം ക്യാമ്പിന് പുതുമ പകരും. നാടകരചന, സംവിധാനം, അഭിനയം, രംഗാവതരണം, നാടകരചന, സംവിധാനം, അങഭിനയം, രംഗാവതരണം, ചമയം എന്നിവയില്‍ പരിശലനം നല്‍കും. കൂടാതെ പ്രസംഗം, ചിത്രകല, മോണോ ആക്ട്, എന്നിവയിലും ക്ളാസുകള്‍ ഉണ്ടാകും. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രൈമയിലെ അധ്യാപകരായ ശ്രീജിത്ത് രമണന്‍, എസ്.സുനില്‍, വക്കം സുനില്‍ കുമാര്‍, ഗിരീഷ് പുലിയൂര്‍ ക്യാമ്പ് നയിക്കും.
അഞ്ചാം ക്ളാസ് വരെയുള്ള കലാഭിരുചിയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. ക്യാമ്പില്‍ കഴിവ് തെളിയിക്കുന്ന കുട്ടികളെ സംസ്ഥാന, ദേശീയ നാടകോത്സവത്തില്‍ പങ്കെടുപ്പിക്കും. ആദ്യം അപേക്ഷിക്കുന്ന അമ്പത് പേര്‍ക്കാണ് പ്രവേശനം. ഏപ്രില്‍ 30ന് മുമ്പ് അപേക്ഷിക്കണം. നമ്പര്‍: 9447657751, 9496116556.
Keywords: Sunday theatre, Drama camp, Kuttikol, Kasaragod