'ഞായറാഴ്ച അക്രമം' തുടരുന്നു; വധശ്രമത്തിനും വര്‍ഗീയ സംഘര്‍ഷത്തിനും 3 കേസുകള്‍
Aug 26, 2013, 15:46 IST
കാസര്‍കോട്: ഞായറാഴ്ചകളില്‍ കാസര്‍കോട്ട് ഉണ്ടാകുന്ന അക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞദിവസം മൂന്നിടത്തായാണ് കത്തിക്കുത്തും അക്രമവും നടന്നത്. സംഭവത്തില്‍ മൂന്ന് കേസുകളിലായി 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൂരി, നെല്ലിക്കുന്ന്, ഉളിയത്തടുക്ക എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം അക്രമിച്ചതിന് മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ചേരങ്കൈയിലെ ഖലീലിന്റെ പരാതിയില്‍ നവീന്‍, സുധീഷ്, രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സുഹൃത്ത് അതീഖിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. ഇവര്‍സഞ്ചരിച്ച ബൈക്ക് കല്ലിട്ട് തകര്‍ക്കുകയും ചെയ്തു.
നെല്ലിക്കുന്നിന് പുറമെ ഉളിയത്തടുക്കയിലും അക്രമം അരങ്ങേറി. ഞായറാഴ്ച വൈകിട്ട് 3.30ന് സുഹൃത്തിനോടൊപ്പം നടന്നുപോവുകയായിരുന്ന ഉളിയത്തടുക്ക ശ്രീബാഗിലു ഭഗവതി നഗറിലെ ശ്രീജിത്തിനെ (14) തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കൈക്ക് കെട്ടിയ രക്ഷാബന്ധന് ചരട് പൊട്ടിച്ചെറിഞ്ഞ് നെറ്റിയിലെ കുറി മായ്ക്കുകയും ചെയ്ത സംഭവത്തില്‍ അമാന്‍, സാബിത്ത്, അനസ്, സുഹൈല്‍ കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ചൂരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ചൂരിയിലെ അബൂതാഹിറിനെ കുത്തിപരിക്കേല്പിച്ചതിന് രാജു എന്ന രാജേഷ്, വൈശാഖ്, പ്രഭു, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുതത്ത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ വര്ഗീയവിരോധംവെച്ചാണ് അബൂതാഹിറിനെ അക്രമിച്ചത്.
പോലീസ് ഞായറാഴ്ചകളില്‍ ഉണ്ടാകുന്ന അക്രമകള്ക്കെതിരെ ജാഗ്രത പാലിക്കുന്നതിനിടയിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.
Also read:
അസമില്‍ സംഘര്‍ഷം: 50 പേര്‍ക്ക് പരിക്ക്

Keywords: Attack, Police, Case, complaint, Kasaragod, Kerala, Choori, Nellikunnu, Uliyathadukka, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.