സുനാമി വീട് വാടകയ്ക്ക് നല്‍കിയതായി ആക്ഷേപം; പത്തോളം വീടുകളില്‍ താമസമില്ല
Mar 30, 2012, 15:12 IST
![]() |
മാടക്കാലിലെ സുനാമി വീടുകള്‍ |
2009 ജുലൈ 31 നായിരുന്നു മാടക്കാലില്‍ പൂര്‍ത്തീകരിച്ച ഇരുപത് വീടുകളുടെ താക്കോല്‍ ദാനം നടന്നത്. പത്തൊന്‍പത് പേര്‍ മാത്രമേ താക്കോല്‍ ഏറ്റുവാങ്ങിയിരുന്നുള്ളൂ. ഒരു വീട് അന്നുമുതലേ ഒഴിഞ്ഞു കിടന്നിരുന്നു. ഈ വീട് അര്‍ഹരായവര്‍ക്ക് അനുവദിക്കാന്‍ ഇതുവരെ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. വീട് അനുവദിക്കപ്പെട്ടവരുടെ പട്ടികയില്‍ പലരും അനര്‍ഹരാണെന്നും ഇവര്‍ക്ക് സ്വന്തമായി ഭൂമിയും വീടുമുണ്ടെന്ന് അദ്യം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ജല സംഭരണിയുടെ വൈദുതി ബില്ല് താലൂക്ക് തഹസിദാറുടെ പേരിലാണ് വരുന്നതെങ്കിലും പത്ത് കുടുംബങ്ങളും ചേര്‍ന്നാണ് അടയ്ക്കുന്നത്.
ജില്ലയിലെ പദ്ധതിയുടെ ആദ്യഘട്ടമാണ് മാടക്കാലില്‍ നടപ്പിലാക്കിയത്. വലിയപറമ്പ് പഞ്ചായത്തിലെ തെക്കെ തൃക്കരിപ്പൂര്‍ വില്ലേജിലെ പന്ത്രണ്ടും പടന്ന വില്ലേജിലെ എട്ടുമായി ആകെ 20 കുടുംബങ്ങള്‍ക്കുള്ള വീടുകളാണ് ഭവന നിര്‍മ്മാണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയത്. 65 സെന്റ് ഭുമിയില്‍ മൂന്നേകാല്‍ സെന്റ് സ്ഥലത്താണ് ഓരോ വീടും നിര്‍മ്മിച്ചിരിക്കുന്നത്. 350 സ്ക്വയര്‍ ഫീറ്റ് ചുറ്റളവുള്ള വീടിന് രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവയുണ്ട്. എല്ലാ വീടുകള്‍ക്കുമായി ഒരു പൊതുകിണറും 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കുമുണ്ട്. ഇതിനു പുറമെ ഓരോ വീടിനും 300 ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള പ്രത്യേകം വാട്ടര്‍ ടാങ്കും നല്‍കിയിരുന്നു.
74 ലക്ഷം രൂപ ചെലവില്‍ ഏഴ് മാസം കൊണ്ടാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചുറ്റുമതില്‍ നിര്‍മ്മിക്കാത്തതു മൂലം രാത്രികാലങ്ങളില്‍ വന്യമൃഗങ്ങളുടെയും മറ്റും ഭീഷണി ഇവിടെ താമസിക്കുന്നവര്‍ക്കുണ്ട്. പ്രധാന റോഡില്‍ തെരുവ് വിളക്ക് ഇല്ലാത്തതും രാത്രികാലത്തെ യാത്ര ദുഷ്ക്കരമാക്കുന്നു. ഇരുപത് വീടുകള്‍ക്കുമായി നിര്‍മ്മിച്ച റോഡ് പൊട്ടിപ്പെളിഞ്ഞ നിലയിലാണ്. സ്വന്തമായി കിടപ്പാടമില്ലാതെ നിരവധി പേര്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ അധികാര വര്‍ഗത്തെ സ്വാധീനിച്ച് സ്വന്തമാക്കിയ വീട് വാടകയ്ക്ക് നല്‍കിയവര്‍ക്കെതിരെയും ലഭിച്ച വീട് ഉപയോഗിക്കാത്താവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് നിരാലംബരായ പാവങ്ങള്‍ക്ക് വീട് നല്‍കാന്‍ അധികൃതര്‍ തക്കാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Sunami House, Rent, Madakal, Trikaripur