പെരുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മുഖത്ത് സൂര്യാഘാതമേറ്റു
Apr 21, 2016, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2016) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് മുഖത്ത് സൂര്യാഘാതമേറ്റു. നായന്മാര്‍മൂല പെരുമ്പള കടവത്തെ ബശീറിന്റെ മകന്‍ മുഹമ്മദ് മുബഷിറി(ഏഴ്) നാണ് സൂര്യാഘാതമേറ്റത്.
ബെദിര പി ടി എം സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടയില്‍ പെരുമ്പളക്കടവില്‍ വെച്ച് സൂര്യാഘാതമേല്‍ക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന്റെ തൊലി ഇളകി. കുട്ടിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Perumbala, Kasaragod, Student, Bedira, School, Mubashir.

Keywords: Perumbala, Kasaragod, Student, Bedira, School, Mubashir.