കിണര്‍ വൃത്തിയാക്കി കരയ്ക്കുകയറുന്നതിനിടെ സൂര്യാഘാതമേറ്റ് തളര്‍ന്നുവീണ 19 കാരന്‍ ആശുപത്രിയില്‍
Apr 22, 2016, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/04/2016) കിണര്‍ വൃത്തിയാക്കിയ ശേഷം കരയ്ക്കുകയറുകയായയിരുന്ന 19 കാരന്‍ സൂര്യാഘാതമേറ്റ് തളര്‍ന്നുവീണു. ഒടയംചാല്‍ പാലിക്കാലിലെ വിജീഷി(19)നാണ് സൂര്യാഘാതമേറ്റത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടുപറമ്പിലെ 12 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാനാണ് വിജീഷ് ഇറങ്ങിയത്. ജോലിക്ക് ശേഷം കരയ്ക്കുകയറുന്നതിനിടെ വെയിലേറ്റ് യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സാണ് വിജീഷിനെ കരയ്‌ക്കെത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Well, Kanhangad, kasaragod, District-Hospital, Odayanchal, Palikkal, Vijeesh.